താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എന്നും ആരാധകർക്ക് ആവേശമാണ്. ഇങ്ങനെയുള്ള കുട്ടിക്കാല ചിത്രങ്ങൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. ചില താരങ്ങളൊക്കെ തങ്ങളുടെ വലിയ കാല ചിത്രങ്ങൾ സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ മറ്റു ചില താരങ്ങൾ ഒന്നും അങ്ങനെ ചെയ്യാറില്ല. ചില ആരാധകർ ആവട്ടെ തങ്ങളുടെ ഇഷ്ടതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കുത്തിപൊക്കും. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് അത് രണ്ട് താര സഹോദരങ്ങളുടെ വ്യത്യസ്ത ചിത്രങ്ങൾ ആണ്.
ഇന്ന് തെന്നിന്ത്യയിലെ മുൻനിര നടന്മാരാണ് സൂര്യയും അനുജൻ കാർത്തിയും. പ്രമുഖ തമിഴ് നടനായ ശിവകുമാറിൻറെ മക്കളാണ് ഇരുവരും. നടിപ്പിൻ നായകൻ എന്നാണ് സ്നേഹത്തോടെ ആരാധകർ സൂര്യയെ വിളിക്കുന്നത്. കാർത്തി ആകട്ടെ ഓരോ സിനിമ കഴിയുമ്പോഴും തൻറെ ഏറെ വ്യത്യസ്തമായ പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധ നേടുന്നു.
View this post on Instagram
വളരെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഇപ്പോഴിതാ ഇരുവരുടെയും ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് കാർത്തി. ഇടയ്ക്കിടെ തങ്ങളുടെ കുട്ടിക്കാല ഓർമ്മകൾ താരം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇരുവരും കുട്ടികളായിരുന്നപ്പോൾ എടുത്ത, വളരെ പഴക്കമേറിയ ഒരു ചിത്രമാണിത്. എന്തായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
View this post on Instagram
നേറുക്കു നേർ എന്ന ചിത്രത്തിലൂടെയാണ് സൂര്യ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. 2005ലെ ഗജനി എന്ന ചിത്രം തമിഴ്നാട്ടിൽ വൻ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. സില്ലിനു ഒരു കാതൽ, വാരണം ആയിരം, അയൻ, സിങ്കം എന്നിവയൊക്കെ താര ത്തിൻറെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ ചിലതാണ്. നടിയായ ജ്യോതികയാണ് സൂര്യയുടെ പങ്കാളി. 2007ലെ പരുത്തിവീരൻ എന്ന ചിത്രത്തിലൂടെയാണ് കാർത്തി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വൻ വിജയമായിരുന്നു ഈ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് പല പുരസ്കാരങ്ങളും കാർത്തിയെ തേടിയെത്തി. തൻറെ ആദ്യ അഞ്ചു ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആക്കി എന്ന അപൂർവ റെക്കോർഡും താരത്തിനുണ്ട്. സുൽത്താൻ എന്ന ചിത്രമാണ് കാർത്തിയുടെ തായി ഇനി പ്രദർശനത്തിനെത്തുന്നത്.