ഓസ്കാര്‍ അക്കാദമിയില്‍ അംഗമാകാന്‍ തമിഴ് നടന് സൂര്യക്ക് ക്ഷണം. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കമ്മിറ്റിയില്‍ അംഗമാകാനാണ് സൂര്യയെ ഓസ്കര് അക്കാദമി ക്ഷണിച്ചിട്ടുള്ളത്. തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ക്ഷണം ലഭിക്കുന്ന ആദ്യ നടനാണ് സൂര്യ.
സൂര്യക്ക് പുറമെ ബോളിവുഡ് താരം കജോള്‍, എഴുത്തുകാരിയും ചലച്ചിത്ര നിര്‍മാതാവുമായ റീമ കഗ്തി, മലയാളിയും ഓസ്കാര്‍ നോമിനേഷന് ലഭിച്ച ‘റൈറ്റിങ് വിത്ത് ഫയര്‍’ ഡോക്യുമെന്ററി സംവിധായകരുമായ റിന്റു തോമസ്, പങ്കാളി സുഷ്മിത് ഘോഷ് എന്നിവര്‍ക്കും അക്കാദമിയില്‍ അംഗമാകാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്.
ഓസ്കര് അക്കാദമിയില്‍ അംഗമാകുന്നവര്‍ക്ക് ലോസ് ആഞ്ചല്‍സില്‍ വര്‍ഷം തോറും നടക്കുന്ന ഓസ്കാര്‍ അവാര്‍ഡുകള്‍ക്ക് വോട്ടുചെയ്യാന്‍ അര്‍ഹത ലഭിക്കും. സിനിമയുടെ വിവിധ മേഖലകളില്‍ ഇവര്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഓസ്കാര്‍ അക്കാദമി ഈ വര്‍ഷം 397 പേരെയാണ് അംഗമാകാന്‍ ക്ഷണിച്ചിട്ടുള്ളത്. സൂര്യ നായകനായ ചിത്രം ‘സൂരരൈ പോട്ര്’ ഓസ്കാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സുധ കൊങ്കരയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.