Celebrity news

സുരേഷിന് എപ്പോഴും നിസാര കാര്യങ്ങൾ മതി പിണങ്ങാൻ.സുരേഷ് ​ഗോപിയുടെ വാശി; ജീവിതത്തിലെ ഏറ്റവും വലിയ അപമാനമെന്ന് റഹ്മാൻ

മലയാളികൾക്ക് സുപരിചിതമാണ് നടൻ റഹ്മാന്.ഇപ്പോഴിതാ റഹ്മാനും നടൻ സുരേഷ് ​ഗോപിയും തമ്മിലുണ്ടായ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ വിജി തമ്പി. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു ഇ​ദ്ദേഹം.’സുരേഷ് ​ഗോപിയും റഹ്മാനും ജയറാമും സിദ്ദിഖും ചേർന്നുള്ള ഒരു സംഘട്ടന രം​ഗം എടുക്കണം. അത് കൂടെ എടുത്ത് കഴിഞ്ഞാൽ ആ പടത്തിന്റെ ഷൂട്ടിം​ഗ് കഴിഞ്ഞു. അന്ന് ജയറാമും സുരേഷ് ​ഗോപിയുമാെക്കെ കോഴിക്കോട് ഒരു പടത്തിന്റെ ഷൂട്ടിം​ഗിലാണ്. ഞങ്ങൾ കോഴിക്കോട് പോയി അവിടെ വെച്ച് ഷൂട്ട് ചെയ്യാമെന്ന് തീരുമാനിക്കുന്നു’.

- Advertisement -

അതേ സമയം സുരേഷ് ​ഗോപി ആ സിനിമയിലെ സെക്കന്റ് വില്ലനാണ്. മെയിൻ വില്ലൻ രതീഷാണ്. സുരേഷ് ​ഗോപി അന്ന് വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന കാലഘട്ടമാണ്. എന്നാൽ കാലാൾപ്പടയുടെ ഷൂട്ടിം​ഗ് മുടങ്ങിയ സമയത്ത് വടക്കൻ വീര​ഗാഥയിൽ ആരോമൽ ചേകവരുടെ വേഷം ചെയ്തു. എന്റെ ന്യൂ ഇയർ എന്ന സിനിമയിൽ നെ​ഗറ്റീവ് ക്യാരക്ടറാണെങ്കിലും ഹീറോ ഇമേജുള്ള വേഷം ചെയ്തു. കാലാൾപ്പട തു‌ടങ്ങുമ്പോഴേക്കും സുരേഷ് ​ഗോപി വില്ലൻ മാറി ഹീറോയായി.

സുരേഷ് ​ഗോപി രഞ്ജിത്തിനെ വിളിച്ച്, രഞ്ജീ, റഹ്മാന്റെ കൈയിൽ നിന്ന് അടി വാങ്ങാൻ എനിക്ക് പറ്റില്ല. റഹ്മാൻ എന്നെ തല്ലുന്ന ഷോട്ട് വെക്കരുതെന്ന് പറഞ്ഞു. രഞ്ജിത്തിന് ആകെപ്പാടെ വിഷമമായി. റഹ്മാനാണെങ്കിൽ അത്രയും നല്ല സ്വഭാവം. സുരേഷിന് എപ്പോഴും നിസാര കാര്യങ്ങൾ മതി പിണങ്ങാൻ. വികാര ജീവിയാണ്. അവർ തമ്മിൽ എന്താണ് പ്രശ്നമെന്ന് എനിക്കറിയില്ല. ത്യാഗരാജൻ മാസ്റ്ററാണ് ഫൈറ്റ് മാസ്റ്റർ. മാഷൊന്ന് രക്ഷിക്കണം, കഴിയുന്നിടത്തോളം ജയറാമും സുരേഷ് ​ഗോപിയുമായുള്ള ഫൈറ്റ വെക്കുകയെന്ന് പറഞ്ഞു.

മാഷൊന്ന് രക്ഷിച്ചില്ലെങ്കിൽ പടം നടക്കില്ലെന്നും പറഞ്ഞു. അവസാനം മാഷ് അഡ്ജസ്റ്റ് ചെയ്തു. പക്ഷെ റഹ്മാൻ ബുദ്ധിമാനാണ്. അയാൾക്കത് മനസിലായി. അയാൾ എക്സ്ട്രാ ജെന്റിമാനാണ്. അദ്ദേഹം ഷൂട്ട് ചെയ്ത് തീർത്ത് മദ്രാസിലേക്ക് പോകാൻ നോക്കുകയാണ്. രാവിലെ പത്ത് മണിയായപ്പോൾ റഹ്മാൻ എന്റെ റൂമിൽ തട്ടി വിളിച്ചു. എന്റെയടുത്ത് വന്ന് കുറേ സംസാരിച്ച് കുറച്ച് കഴിഞ്ഞ് കട്ടിലിൽ കമിഴ്ന്ന് കിടന്ന് പൊട്ടിക്കരയാൻ തുട‌ങ്ങി. ജീവിതത്തിലെ ഏറ്റവും വലിയ അപമാനമാണ് ഇന്നലെ സംഭവിച്ചത്, തമ്പിയായത് കൊണ്ടാണ് സഹിച്ചത്, ഇല്ലെങ്കിൽ കളഞ്ഞി‌ട്ട് പോയേനെയെന്ന് റഹ്മാൻ പറഞ്ഞു.

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

5 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

6 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

6 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

6 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

7 hours ago