Film News

ഒടുവില്‍ സുരേഷ് ഗോപി ചിത്രത്തിന് നിര്‍മ്മാതാവിനെ കിട്ടി!, എസ്ജി 251 ഉടന്‍ ആരംഭിക്കും

സുരേഷ് ഗോപി നായകനായി പ്രഖ്യാപിച്ച ചിത്രമായിരുന്നു എസ്ജി 251 എന്ന് താല്‍ക്കാലികമായി പേരിട്ട പ്രൊജക്റ്റ്.രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുമെന്ന് അറിയിച്ച ചിത്രത്തില്‍ സുരേഷ് ഗോപി ആരാധകര്‍ വലിയ പ്രതീക്ഷ വച്ചിരുന്നു.

- Advertisement -

ചിത്രത്തിന്റെതായി പുറത്ത് വന്ന ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സുരേഷ് ഗോപി ആരാധകര്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഈ ചിത്രം നീണ്ട് പോവുകയായിരുന്നു. സിനിമയ്ക്ക് നിര്‍മ്മാതാവിനെ കിട്ടാതായതോടെയായിരുന്നു ചിത്രം നീണ്ട് പോയത്.

സിനിമയ്ക്ക് നിര്‍മ്മാതാവിനെ കിട്ടിയില്ലെന്ന സങ്കടം കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച് ചിത്രത്തിന്റെ സംവിധായകനും എത്തിയിരുന്നു. നിര്‍മ്മാതാവിനെ ലഭിച്ചിട്ടില്ലെന്നും അതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്.

ഇപ്പോഴിത ചിത്രത്തിന് നിര്‍മ്മാതാവിനെ ലഭിച്ചിരിക്കുകയാണ്. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അബാം മൂവീസിന്റെ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എസ്ജി 251 ഓണ്‍ ആയിയെന്നും, ഇടനെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചും .മോഷന്‍ പോസ്റ്റര്‍ ഉടനെ പുറത്തിറങ്ങുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം ഗരുഡന്‍ ആണ് സുരേഷ് ഗോപിയുടെതായി റിലീസ് ചെയ്തിരിക്കുന്ന പുതിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.

Abin Sunny

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

3 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

3 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

4 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

6 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

7 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

7 hours ago