തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയില്‍ മാതാവിന് സമര്‍പ്പിച്ച സ്വര്‍ണ കിരീടവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി.
ലൂര്‍ദ്ദ് മാതാവിന് സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടം, ചെമ്പില്‍ സ്വര്‍ണം പൂശിയ കിരീടമാണ് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടന്നിരുന്നു. ഇക്കാര്യത്തിലായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.
‘എങ്ങനെയാണോ കിരീടം സമര്‍പ്പിക്കേണ്ടത് അങ്ങനെ സമര്‍പ്പിച്ചിട്ടുണ്ട്. അത് ഞങ്ങളുടെ നേര്‍ച്ചയായിരുന്നു”- സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ വിജയിക്കുമെന്ന് ഉറച്ച പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, 500 ഗ്രാമിലധികം ഭാരമുള്ള കിരീടം ചെമ്പില്‍ സ്വര്‍ണം പൂശിയാണ് നിര്‍മ്മിച്ചതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങിലുള്‍പ്പടെ വാര്‍ത്തകള്‍ പ്രചരിച്ചു.
ഇതോടെ തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളി ഇടവക പ്രതിനിധി യോഗത്തില്‍ ഒരു വിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യാവസ്ഥ അറിയണമെന്ന ആവശ്യവുമായി രംഗത്തെത്തി.
കീരീടത്തിലെ സ്വര്‍ണത്തിന്റെ അളവ് കൃത്യമായി പരിശോധിച്ച് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ വരും കാല ഇടവക പ്രതിനിധികള്‍ കിരീടം പരിശോധിക്കുകയും ഇപ്പോഴത്തെ ട്രസ്റ്റിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്താല്‍ മറുപടി ഉണ്ടാകില്ലെന്നും ഒരു വിഭാഗം യോഗത്തില്‍ വ്യക്തമാക്കി.
ഇതേത്തുടര്‍ന്ന്, സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച സ്വര്‍ണക്കിരീടത്തിലെ സ്വര്‍ണത്തിന്റെ അളവ് പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു.പള്ളി വികാരിയേയും ട്രസ്റ്റിയേയും കൈകാരന്മാരേയും ചേര്‍ത്ത് കമ്മിറ്റി രൂപീകരിച്ചത്.
കിരീടത്തിലെ സ്വര്‍ണത്തിന്റെ അളവ് കമ്മിറ്റി ശാസ്ത്രീയമായി പരിശോധിക്കും. ഇക്കഴിഞ്ഞ ജനുവരി 15നാണ് സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയില്‍ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമര്‍പ്പിച്ചത്. എന്നാല്‍