Social Media

ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകന്‍ ജോഷിയും നടന്‍ സുരേഷ് ഗോപിയും ഒന്നിക്കുന്നു; ‘പാപ്പന്‍ ‘ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജോഷിയും നടന്‍ സുരേഷ് ഗോപിയും ഒന്നിക്കുന്നു. ‘പാപ്പന്‍ ‘ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. രണ്ട് പ്രധാനതാരങ്ങള്‍ തന്നെ സിനിമക്ക് അകത്തും പുറത്തുമായി പ്രവര്‍ത്തിക്കുമ്പോള്‍ സിനിമ ഹിറ്റ് ആവും എന്നതില്‍ സംശയം ഇല്ല.

- Advertisement -

അതേസമയം സുരേഷ് ഗോപിയുടെ 252ത്തെ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തെക്കുറിച്ച് സുരേഷ് ഗോപിയും തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ആവേശം സഹിക്കുവാന്‍ പറ്റുന്നില്ലെന്നും ജോഷിയെന്ന മഹാ പ്രതിഭയ്ക്കൊപ്പം വീണ്ടും ഒന്നിക്കുവാന്‍ പോവുകയാണെന്നാണ് താരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ചിത്രത്തില്‍ മാത്യു പാപ്പന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി എത്തുന്നത്. മാത്യു പാപ്പന്റെ ഭാര്യയുടെ വേഷം കൈകാര്യം ചെയ്യുന്നത് നൈല ഉഷയാണ്. നടന്‍ ഗോകുല്‍ സുരേഷ്‌ഗോപിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആദ്യമായാണ് അച്ഛനും മകനും ഒരേ ചിത്രത്തില്‍ എത്തുന്നത്. ക്രൈംത്രില്ലറായ ചിത്രത്തിന്റെ തിരക്കഥ ആര്‍ജെ ഷാന്‍ ആണ്. ചിത്രത്തില്‍ ജേക്കസ് ബിജോയ് സംഗീതം ഒരുക്കുന്നു.

ലേലം, പത്രം, വാഴുന്നോര്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയുടെ കരിയറിലെ ഹിറ്റ് കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സൂപ്പര്‍ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷമുള്ള ജോഷിയുടെ ചിത്രമാണ് ‘പാപ്പന്‍’. അതേസമയം 2014ല്‍ ഇറങ്ങിയ സലാം കാശ്മീര്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് പ്രവര്‍ത്തിച്ചത്.

 

Anusha

Recent Posts

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

27 mins ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

2 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

3 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

4 hours ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

4 hours ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

15 hours ago