Film News

സില്‍ക്ക് സ്മിത മരിച്ചതറിഞ്ഞ് സുരേഷ് ഗോപി അസ്വസ്ഥനായി, വാര്‍ത്ത കേട്ട് സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെയായിരുന്നു

മലയാളികളുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. നടന്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നി നിലകളില്‍ മലയാളികള്‍ക്ക് പ്രിയങ്കരനായ താരം പാപ്പനിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. സുരേഷ് ഗോപിയുടെതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

- Advertisement -

സഹജീവികളോട് കരുണയുള്ള താരമാണ് സുരേഷ് ഗോപി എന്ന് പലരും പറഞ്ഞിട്ടുണ്ട്. സമാനമായി പല താരങ്ങളും സുരേഷ് ഗോപിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.ഇപ്പോഴിത നിര്‍മാതാവും നടനുമായ ദിനേശ് പണിക്കര്‍ സുരേഷ് ഗോപിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

രജപുത്ര സിനിമയ്ക്കിടെ സുരേഷ് ഗോപിയുമായി ഉണ്ടായ അനുഭവങ്ങളാണ് ദിനേശ് പണിക്കര്‍ സംസാരിച്ചത്.മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിനോടായിരുന്നു ദിനേശ് ഇക്കാര്യം പറഞ്ഞത്. 1996 ല്‍ പുറത്തിറങ്ങിയ രജപുത്ര സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാന്‍ വേണ്ടി ഞങ്ങള്‍ ഒരു ദിവസം ആയിരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ സെനറ്റ് ഹാളില്‍ അറേഞ്ച് ചെയ്തു.

സുരേഷ് ഗോപി മേക്ക് അപ്പ് ചെയ്ത് ഷൂട്ടിന് ഒരുങ്ങി നില്‍ക്കുകയാണ്. അങ്ങനെയിരിക്കുമ്പോഴാണ് ദുഃഖ വാര്‍ത്ത വരുന്നത്. സില്‍ക് സ്മിത അന്തരിച്ചുവെന്ന വാര്‍ത്ത. വാര്‍ത്ത കേട്ടതും സൂരേഷ് ഗോപി ഭയങ്കര അപ്‌സെറ്റായി എന്നാണ് ദിനേശ് പറയുന്നത്. അതിന് പ്രധാന കാരണം സുരേഷ് ഗോപി തുടക്ക കാലത്ത് ചെയ്ത സിനിമയില്‍ നായിക ആയിരുന്നു സില്‍ക് സ്മിത.

മാത്രമല്ല കുറേ സിനിമകളില്‍ അവര്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുമുണ്ട്. അതുകൊണ്ടാണ് സുരേഷ് ഗോപി ഭയങ്കര അപ്‌സെറ്റായത് എന്നാണ് ദിനേശ് പറയുന്നത്. ആ ഒരു വിഷമത്തില്‍ സുരേഷ് ഗോപി പറഞ്ഞ്, ദിനേശേ ഇന്ന് ഷൂട്ടിംഗ് വേണ്ടെന്ന് വെക്കാം, മദ്രാസില്‍ അവരുടെ ബോഡി എടുക്കുന്ന സമയത്ത് നമ്മള്‍ ഷൂട്ട് ചെയ്യുന്നത് ശരിയല്ലെന്ന്’

അങ്ങനെ ആയിരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പൈസ കൊടുത്ത് ഹാളിന്റെ വാടക കൊടുത്ത് ഷൂട്ടിംഗ് കാന്‍സല്‍ ചെയ്തുവെന്നാണ് ദിനേശ് പറഞ്ഞത്.പിന്നാലെ അടുത്ത ദിവസം ഇതേ ആളുകളെ വരുത്തി ആ സീന്‍ ഷൂട്ട് ചെയ്തു,’ എന്നാണ് ദിനേശ് പണിക്കര്‍ പറഞ്ഞത്.

മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ ഒപ്പം സില്‍ക് സ്മിത അഭിനയിച്ചിട്ടുണ്ട്. 1996 ലാണ് സില്‍ക് സ്മിത മരിക്കുന്നത്. ചെന്നൈയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് സില്‍ക് സ്മിതയെ കണ്ടെത്തിയത്.

സില്‍ക് സ്മിതയുടെ ജീവിതത്തിന്റെ അവസാന നാളുകള്‍ ദുഖകരമായിരുന്നു. സാമ്പത്തിക പ്രതിസന്ധികളും സിനിമയില്ലാത്ത അവസ്ഥയും സില്‍ക് സ്മിതയെ ബാധിച്ചിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണം എന്നാണ് അന്ന് പുറത്ത് വന്ന വിവരം.

Abin Sunny

Recent Posts

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

12 mins ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

22 mins ago

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

2 hours ago

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

2 hours ago

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

3 hours ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

4 hours ago