Film News

പൂത്തല്ലോ നാഗവള്ളി മുല്ല; ആ മനോഹര കാഴ്ച്ചക്കാണാന്‍ വിനോദ് കോവൂരിന്റെ തറവാട്ടില്‍ എത്തി സുരഭി ലക്ഷ്മി

വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയത്തില്‍ സ്ഥാനം പിടിച്ച താരങ്ങളാണ് സുരഭി ലക്ഷ്മിയും , വിനോദ് കോവൂരും. എം80 മൂസയിലൂടെയാണ് ഈ താരങ്ങള്‍ പ്രേക്ഷകരുമായി കുടൂതല്‍ അടുത്തത്. ജനപ്രിയ ജോഡികളായി മാറിയിരുന്ന സുരഭി ലക്ഷ്മിയും വിനോദ് കോവൂരും പിന്നീട് മറ്റു സ്റ്റേജ് പരിപാടികളിലും എത്തിയിരുന്നു.

- Advertisement -

ഇപ്പോള്‍ വിനോദ് കോവൂരിന്റെ ചേട്ടന്റെ വീട്ടിലെ മുല്ലപ്പൂ വസന്തം കാണാനെത്തിയതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് സുരഭി. വിനോദ് കോവൂരിന്റെ തറവാട് വീട്ടിലാണ് നാഗവള്ളി മുല്ല പൂത്തത്.
ഇതിന് നല്ല മണം ആണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു നഴ്സറിയില്‍ നിന്നും വാങ്ങിവെച്ച മുല്ലച്ചെടി പെട്ടന്ന് തന്നെ പര്‍ന്ന് പന്തലിക്കുകയായിരുന്നു. ഇപ്പോള്‍ അത് വീടിന് അടുത്ത മരത്തിലും ടെറസിലും എല്ലാം പടര്‍ന്ന് കിടക്കുന്നു. ഡിസംബറിലാണ് ഈ മുല്ല പൂക്കുന്നത്. നാലഞ്ച് ദിവസത്തെ ആയുസ്സേ ഈ മുല്ലയ്ക്കുള്ളുവെന്ന് വിനോദ് കോവൂര്‍ പറഞ്ഞു.

വിനോദേട്ടന്റെ ചേട്ടന്റെ വീടായ ചിത്രമൂലയിലാണ് ഞാനിപ്പോള്‍. ഇവിടെ എല്ലാ വര്‍ഷവും ഈ മുല്ല പൂക്കാറുണ്ട്. അത് കാണാനായി മിക്കവാറും ഇവിടേക്ക് വരാറുണ്ട്. ഗംഭീരമാണ് ഇവിടത്തെ കാഴ്ച. നല്ല മണമാണ്. എം80 മൂസ ഉള്ള സമയത്ത് ഞങ്ങള്‍ ഇവിടെ വന്ന് ഫോട്ടോയൊക്കെ എടുക്കാറുണ്ടായിരുന്നു. കുറേക്കാലത്തിന് ശേഷം ഞങ്ങളൊരു പരിപാടിക്കായി കാസര്‍കോടേക്ക് പോവുകയാണ്. വന്നപ്പോള്‍ ഇത് കണ്ടപ്പോള്‍ ഭയങ്കരമായിട്ട് സന്തോഷമായി.


കാണാനുള്ളവര്‍ക്കൊക്കെ ഇത് വന്ന് കാണാം. അഞ്ചാറ് ദിവസം കൊണ്ട് ഇത് തീരുമായിരിക്കുമെന്ന് തോന്നുന്നുവെന്നും പറഞ്ഞായിരുന്നു സുരഭി സംസാരം അവസാനിപ്പിച്ചത്. സുരഭി ലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങളുമായി വിനോദും എത്തിയിരുന്നു. ഞമ്മളെ പാത്തു ഇന്ന് കോവൂര്‍ വീട്ടിലെ പൂവസന്തം കാണാന്‍ വന്നപ്പോള്‍ എന്ന ക്യാപ്ഷനോടെയായാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കിട്ടത്.

 

 

Anusha

Recent Posts

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

44 mins ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

54 mins ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

1 hour ago

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം.ടൊവിനോ ലൈവിൽ പറഞ്ഞതെല്ലാം കള്ളം? പുതിയ പോസ്റ്റ് വൈറൽ

വഴക്ക് എന്ന സിനിമയുടെ റിലീസ് തട‌ഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…

2 hours ago

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

3 hours ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

4 hours ago