പൃഥ്വീരാജ് അഭിനയിച്ച ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് സലാർ.ഇപ്പോഴിതാ സിനിമ കണ്ടിറങ്ങിയ പൃഥ്വീരാജിന്റ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോൻ ഓൺലൈൻ മീഡിയകളോട് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.എങ്ങിനെ ഉണ്ട് സിനിമ കണ്ടിട്ട്” എന്ന ചോദ്യത്തിന് ‘സൂപ്പർബ് നിങ്ങൾ കണ്ടിരുന്നോ, കണ്ടെങ്കിൽ പറയൂ നിങ്ങൾക്ക് എന്താണ് തോന്നിയത്, നിങ്ങളുടെ അഭിപ്രായം പറയൂ’ എന്ന മറുചോദ്യം ചോദിച്ചുകൊണ്ടാണ് സുപ്രിയ സംഭാഷണം ആരംഭിച്ചത്. ആരെയാണ് പ്രഭാസിനെയാണോ പൃഥ്വിരാജിനെ ആണോ ഇഷ്ടപ്പെട്ടത് എന്ന ചോദ്യത്തിനും സുപ്രിയ മറുപടി നൽകി. ‘ഒന്ന് ആലോചിച്ചു നോക്കൂ, നിങ്ങളുടെ ഭർത്താവ് അല്ലെങ്കിൽ ഭാര്യ ഈ സിനിമയിൽ ഉണ്ട് എങ്കിൽ നിങ്ങൾക്ക് ആരെയാണ് ഇഷ്ടപ്പെടുന്നത്. ആരാണ് നന്നായി പെർഫോം ചെയ്തത് ആയി തോന്നിയത്. എന്റെ ഭർത്താവാണ്, രണ്ടുപേരെയും എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷെ പ്രിത്വിയെ എനിക്ക് ഭയങ്കരായി ഇഷ്ടപ്പെട്ടു. എനിക്ക് തോന്നിയത് ഇത് പ്രശാന്ത് നീലിന്റെ ലോകം ആണ്. നമ്മൾ എല്ലാവരും അതിൽ ഒരു ചെറിയ ഭാഗം മാത്രമാണ്.
ഞാൻ പാർട്ട് ടുവിനു വേണ്ടി വെയിറ്റ് ചെയ്യുവാണ്. രാജുവിനെ വിളിച്ചിട്ട് പാർട്ട് ടുവിന്റെ കഥ എന്താണെന്ന് ഒന്ന് ചോദിക്കണം. അത് എന്നോടും പറഞ്ഞിട്ടില്ല. എല്ലാവര്ക്കും ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു. എല്ലാവർക്കും പ്രാധാന്യമുള്ള റോളുകൾ ആണ് കൊടുത്തിരിക്കുന്നത്. ഇത്രയും വലിയ ഒരു സിനിമയിൽ സ്ത്രീകൾക്ക് വളരെ ശക്തമായ കഥാപാത്രങ്ങൾ ആണ് നൽകിയിരിക്കുന്നത്. പ്രഭാസിന്റെ അമ്മയായി അഭിനയിക്കുന്ന ഈശ്വരി റാവു, ശ്രീയ റെഡ്ഡി, ശ്രുതി ഹാസൻ രണ്ടാം പാർട്ടിൽ എത്തും അവർക്കൊക്കെ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഉണ്ടായിരുന്നു. പ്രഭാസ് ആണ് ഈ സിനിമയിലെ മെയിൻ കഥാപാത്രം എങ്കിലും എല്ലാവർക്കും തുല്യ പ്രാധാന്യമുള്ള വേഷങ്ങൾ ആണ് ലഭിച്ചത്. നിങ്ങൾക്ക് എല്ലാവർക്കും മയിൽവാഹനം സാറിനെ മനസിലായോ, അദ്ദേഹമാണ് അതിൽ ഒരു വളരെ പ്രാധാന്യമുള്ള കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്.
നേര് എങ്ങിനെയാണ് സലാറിന് ഭീഷണി ആവുന്നത്. നേര് കാണുന്നവർ സലാർ കാണില്ല എന്നുണ്ടോ. നിങ്ങൾ നേര് കണ്ടോ, എന്നിട്ട് നിങ്ങൾ ഇവിടെ സലാർ കാണാൻ വന്നില്ലേ. പിന്നെന്താ ഇവിടെ പ്രശ്നം. ആളുകൾ അവർക്ക് ഇഷ്ടമുള്ള എല്ലാ സിനിമകളും കാണും. ഞാൻ ഇതുവരെ നേര് കണ്ടില്ല, കാണണം. നല്ല റിപ്പോർട്ടുകൾ ആണ് നേരിനെ കുറിച്ച് വരുന്നത്. അതിൽ വളരെ സന്തോഷമുണ്ട്, കാരണം ഇതെല്ലാം ഞങ്ങളുടെ ഫാമിലി ആണ്. മോഹൻലാൽ സാർ ആണെങ്കിലും ആന്റണി ആണെങ്കിലും എല്ലാവരും ഞങ്ങളുടെ കുടുംബമാണ്. ആ സിനിമ വിജമാവുന്നതിൽ സന്തോഷം. നിരവധി പേരാണ് കമന്റുമായെല്ലാം എത്തുന്നത്,’രാജുവേട്ടന് പറ്റിയ ഭാര്യ ആണ്, മെയ്ഡ് ഫോർ ഈച്ച് അദർ. പുള്ളീടെ ആറ്റിട്യൂട് മൊത്തം അതുപോലെ ഉണ്ട് സുപ്രിയയിലും. മൈക്കും കൊണ്ട് പോയി ഇരന്നു വാങ്ങിയിട്ടുണ്ട് ഓൺലൈനുകാർ എല്ലാവരും.