ചലച്ചിത്ര നടൻ സണ്ണി വെയിനിന്റെ വിവാഹം കഴിഞ്ഞതുമുതൽ ആരാധകർ നവവധുവിനെ കുറിച്ചുള്ള തിരച്ചിൽ തുടങ്ങി. നർത്തകി ആയ രഞ്ജിനിയെ ഡി ഫോർ ഡാൻസിലൂടെ സുപരിചിതമാണ്. മികച്ച പെർഫോർമർ ആയ കുഞ്ഞു എന്ന് വിളിക്കുന്ന രഞ്ജിനി , ‘ക്ഷേത്ര’ എന്ന പേരിൽ ഒരു നൃത്ത വിദ്യാലയാവും നടത്തി വരുന്നുണ്ട്. ഇപ്പോൾ രഞ്ജിനിയും രണ്ടു സുഹൃത്തുക്കളും ചേർന്ന് പെർഫോം ചെയ്ത നൃത്ത ചുവടുകൾ ആണ് യൂട്യൂബിൽ ചർച്ച ആകുന്നത്. ഐശ്വര്യ ലക്ഷ്മിയും ഫഹദ് ഫാസിലും ഒന്നിച്ച വരത്തൻ എന്ന ചിത്രത്തിലെ “പുതിയൊരു പാതയിൽ” എന്ന് തുടങ്ങുന്ന ഗാനത്തിനാണ് മൂവരും നൃത്തം വെച്ചിരിക്കുന്നത് .
വീഡിയോ കഴിഞ്ഞ 2018 ഒക്ടോബര് മാസം പബ്ലിഷ് ചെയ്തതാണെങ്കിലും, കല്യാണ ശേഷം ആണ് കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്. D 3 ചട്ടംബിസ് & ക്ഷേത്ര വിസ്ഡാം ഓഫ് ആര്ട്ട് എന്ന ചാനലിലൂടെ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത് . രഞ്ജിനിയുടെ കൂടുതൽ നൃത്ത ചുവടുകൾക്കായി കാത്തിരിക്കാം.