featured

മുസ്ലിം ലീഗ് എല്‍ഡിഎഫിലേക്ക് വരുമെന്ന് കരുതുന്നില്ല.കാരണം ഇതാണ്.ആദ്യമായി ഇലക്ട്രിക് ലാത്തി പ്രയോഗിച്ചത് തന്റെമേല്‍ ആണ്.

മുസ്ലിം ലീഗ് എല്‍ഡിഎഫിലേക്ക് വരുമെന്ന് കരുതുന്നില്ലെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാര്‍. റിപ്പോര്‍ട്ടര്‍ ടിവി മണ്ഡലത്തില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടിയിലായിരുന്നു പ്രതികരണം. മുസ്ലിം ലീഗ് എല്‍ഡിഎഫിലേക്ക് വരുമെന്ന് കരുതുന്നുണ്ടോയെന്നായിരുന്നു ചോദ്യം.

- Advertisement -

എല്‍ഡിഎഫില്‍ നിന്നും സിപിഐക്ക് വേണ്ടവിധത്തില്‍ പരിഗണന കിട്ടുന്നില്ലായെന്ന തോന്നല്‍ ഉണ്ടായിട്ടില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു. പരിഗണനയെന്നത് ആപേക്ഷികമാണ്. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചാണ്. ഇടക്ക് അങ്ങനെ ഉണ്ടായിട്ടുണ്ടാവാം. അതൊക്കെ പരിഹരിക്കാനാണല്ലോ മുന്നണിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വകുപ്പ്, മന്ത്രി എന്നതിനെല്ലാം അപ്പുറത്തേക്ക് മുന്നണിയെന്നത് വലിയ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉണ്ടാക്കിയതാണ്. മുഖ്യമന്ത്രിസ്ഥാനം വേണ്ടെന്ന് വെച്ച് മുന്നണിയുണ്ടാക്കിയ പാര്‍ട്ടിയാണ് സിപിഐയെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

മണ്ഡലത്തില്‍ കെ മുരളീധരനാണോ സുരേഷ് ഗോപിയാണോ ശക്തനായ എതിരാളിയെന്ന ചോദ്യത്തിന് എല്ലാവരും ശക്തരാണെന്നും സുനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തലയായിരുന്നു മികച്ച പ്രതിപക്ഷ നേതാവ്.സംഘടനാ പ്രവര്‍ത്തനകാലത്ത് ഇലക്ട്രിക് ലാത്തി പ്രയോഗം നേരിട്ട അനുഭവവും സുനില്‍ കുമാര്‍ പങ്കുവെച്ചു. ആദ്യമായി ഇലക്ട്രിക് ലാത്തി പ്രയോഗിച്ചത് തന്റെമേല്‍ ആണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഞ്ച് അടിയാണ് പുറത്ത് കൊണ്ടത്. പൂജപ്പുര ജയിലില്‍ കഴിയുമ്പോള്‍ 29 ദിവസം പായയില്‍ കമഴ്ന്നുകിടക്കുകയായിരുന്നു. ലാത്തിയെല്ലാം കടുപ്പമായിരുന്നു.

 

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

8 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

8 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

8 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

8 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

9 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

9 hours ago