സുകേഷ് എന്ന വ്യക്തി മാധ്യമശ്രദ്ധ നേടുന്നത് 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലൂടെയാണ്. എന്നാൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ബോളിവുഡിലെ പല താരങ്ങളുമായി ഇയാൾ ബന്ധം സൂക്ഷിച്ചിരുന്നു എന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ പിന്നാലെ വന്നു.
നടി ജാക്വലിൻ ഫെർണാണ്ടസുമായി ഇദ്ദേഹത്തിന് ബന്ധം ഉണ്ടായിരുന്നു എന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വന്നു. ഇതിന് പിന്നാലെ നടിയും കേസിൽ പ്രതിചേർക്കപ്പെട്ടു. പ്രശസ്ത നർത്തകിയും നടിയും ആയ നോറാ ഫത്തേഹിക്ക് എതിരെയും ആരോപണങ്ങൾ വന്നു. ഇപ്പോൾ ഇതാ പുതിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അന്വേഷണം ഉദ്യോഗസ്ഥർക്കും മുൻപാകെ പുതിയ മൊഴി നൽകിയിരിക്കുകയാണ് സുകേഷ്.
ജാക്കുലിനുമായി താൻ പ്രണയത്തിലായിരുന്നു എന്നാണ് സുകേഷ് മൊഴി നൽകിയിരിക്കുന്നത്. മുൻപ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇദ്ദേഹം പുറത്തുവിട്ടിരുന്നു. എന്നാൽ അത് തന്റെ സ്വകാര്യതയാണ് എന്നായിരുന്നു നടി പ്രതികരിച്ചത്. പിന്നീട് ഈ ആരോപണങ്ങൾ ഇവർ തെറ്റാണ് എന്ന് പറയുകയും ചെയ്തു. മലയാള നടിയായ ലീന മരിയ പോളിന്റെ പങ്കാളിയായിരുന്നു സുകേഷ്.
ഇപ്പോഴിതാ ജാക്വിലിനെ വീണ്ടും ചോദ്യം ചെയ്യുവാനായി വിളിപ്പിച്ചിരിക്കുകയാണ് പോലീസ്. മൂന്നാം തവണയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് താരത്തെ വിളിച്ചു വരുത്തുന്നത്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ട് എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.