ഈ വർഷത്തെ ഐപിഎൽ മേളം തുടങ്ങിയിരിക്കുകയാണ്. കളി തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴേക്കും എല്ലാ ടീമുകളും ആളും ഓരോ മത്സരങ്ങളുടെ എങ്കിലും രുചി അറിഞ്ഞിട്ടുണ്ട്. ബോളിവുഡിലെ സുപരിചിതമായ പേരാണ് സുഹാന ഖാൻ. പ്രശസ്ത നടൻ ഷാരൂഖ് ഖാൻറെ മകളാണ് സുഹാന. ഷാരൂഖ് ഖാനെ പോലെ തന്നെ നിരവധി ആരാധകർ സുഹാനക്കും ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. താര പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകൾ ഒക്കെ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ താരത്തിൻ്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഐപിഎല്ലിൽ കൊൽക്കത്തയുടെ മത്സരങ്ങളിലെ സ്ഥിര സാന്നിധ്യമാണ് ഷാരൂഖിൻ്റെ മകൾ സുഹാന. കൊൽക്കത്തയുടെ എല്ലാ മത്സരങ്ങളിലും ടീമിന് പിന്തുണയുമായി സുഹാനയും ആര്യൻ ഖാനും എത്താറുണ്ട്. സുകന്യയുടെ ചിത്രങ്ങളും മറ്റും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ. സുഹാന ഉള്ളപ്പോൾ കൊൽക്കത്തയെ എങ്ങനെ പിന്തുണയ്ക്കാതിയിരിക്കും എന്നാണ് ആരാധകർ ചോദിക്കുന്നത്.
ഉടനെതന്നെ സുഹാന ബോളിവുഡിൽ അരങ്ങേറും എന്ന പ്രതീക്ഷയിലാണ് ആരാധകർ. അഭിനയത്തിൽ തനിക്ക് താല്പര്യം ഉണ്ട് എന്ന് മുൻപ് താരം വ്യക്തമാക്കിയിട്ടുണ്ട്. പഠനത്തിനുശേഷം മകൾ അഭിനയത്തിലേക്ക് വരുമെന്ന് ഷാരൂഖും പറഞ്ഞിരുന്നു. നടി ആകുക എന്നത് തന്നെ സ്വപ്നമായിരുന്നു എന്ന് താരപുത്രി മുൻപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ആവണം എന്ന് തീരുമാനിച്ച ഒരു നിമിഷം ഇല്ല. ചെറുപ്പം മുതലേ ചെറിയ രീതിയിൽ അഭിനയിക്കുമായിരുന്നു.
സ്കൂളിലെ തൻറെ പ്രകടനം കണ്ടപ്പോൾ ആണ് അഭിനയത്തിൽ എത്രത്തോളം സീരിയസ് ആണ് താൻ എന്ന് മാതാപിതാക്കൾക്ക് മനസ്സിലായത്. ഇങ്ങനെയാണ് താരം വെളിപ്പെടുത്തിയത്. ദി ആർക്കീസ് എന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിലൂടെ താരം അരങ്ങേറും എന്നാണ് റിപ്പോർട്ടുകൾ.സോയ ഖത്തർ ആണ് ഇത് സംവിധാനം ചെയ്യുന്നത്. ഋഷി കപൂർ, അഗസ്ത്യ നന്ദ തുടങ്ങിയവരും സിനിമയിൽ ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ.
Suchh a babyyy 💛💛💛
So cutee 💛💜#SuhanaKhan
— SRKs Sana✨ (@srkdeewanix) April 1, 2022