മലയാളികൾക്ക് സുപരിചിതമായ കുടുംബമാണ് ബഷീർ ബഷിയുടേത്.ആദ്യം വിവാഹം ചെയ്ത സുഹാനയുടെ സമ്മതത്തോടെയാണ് രണ്ടാം ഭാര്യയായ മഷൂറ ജീവിതത്തിലേക്ക് വന്നതെന്ന് ബഷീര്‍ ആദ്യമേ പറഞ്ഞിരുന്നു.ഭാര്യമാര്‍ തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും, സന്തോഷകരമായ കുടുംബമാണ് തന്റേതെന്നും അദ്ദേഹം പറയുന്നുണ്ട്.യൂട്യൂബ് ചാനലിലൂടെയായി സുഹാനയും മഷൂറയുമെല്ലാം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ സുഹാനയെ ഒരുക്കുന്നതിന്റെ വീഡിയോയുമായെത്തിയിരിക്കുകയാണ് മഷൂറ. അഴകിന് വസന്തമേ എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. ഇവരുടെ ഈ സ്നേഹത്തിന് കണ്ണ് തട്ടാതിരിക്കട്ടെ. ശരിക്കും അസൂയ തോന്നുന്നു, ഈ സ്നേഹം എന്നും നിലനില്ക്കട്ടെ. നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രം. നിങ്ങളെങ്ങനെ പരസ്പരം ഒരു ഈഗോ ഇല്ലാണ്ട് ഹാപ്പിയായി പോവുന്നു. ഈ ഡ്രസും മേക്കപ്പും അടിപൊളിയായിട്ടുണ്ട്, തുടങ്ങി നിരവധി പേരാണ് അഭിപ്രായങ്ങളുമായെത്തിയത്.
സഹോദരിമാരെപ്പോലെയാണ് രണ്ടുപേരും അത്രയ്ക്ക് കെയറിംഗാണെന്നായിരുന്നു വേറൊരാളുടെ കമന്റ്. മഷുവിനെ സഹോദരിയെപ്പോലെയാണ് കാണുന്നത്. അവള് ഗര്ഭിണിയാണെന്നറിഞ്ഞപ്പോള് ഞാന്‍ വീണ്ടും ഗര്‍ഭിണിയായത് പോലെയാണ് തോന്നിയതെന്നായിരുന്നു സുഹാന പറഞ്ഞത്.ഈ കുടുംബത്തില്‍ സന്തോഷത്തോടെയാണ് ഞാന്‍ കഴിയുന്നത്. ആളുകളില്‍ ചിലര്‍ കരുതുന്നത് പോലെയുള്ള പ്രശ്നങ്ങളൊന്നും ഇവിടെയില്ലെന്നും സുഹാന മുന്‍പ് തുറന്ന് പറഞ്ഞിരുന്നു. എപ്പോള്‍ വീഡിയോ ചെയ്താലും സോനു എവിടെ, സോനുവിനെ അവഗണിക്കരുതേയെന്ന തരത്തിലുള്ള കമന്റുകള്‍ വരാറുണ്ട്. ജനപിന്തുണ കൂടുതല്‍ സോനുവിനാണെന്നായിരുന്നു ബഷീര്‍ പറഞ്ഞത്. മഷുവിന് വീഡിയോ ചെയ്യാന്‍ നല്ല താല്പര്യമാണ്. തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി വ്ളോഗ് എടുക്കും. സോനു അങ്ങനെയല്ല മക്കളുടെ കാര്യങ്ങളൊക്കെയായി തിരക്കിലാവുമ്പോള്‍ വീഡിയോ ഒക്കെ വിടും. അതിനെ വരെ ചിലര്‍ വിമര്‍ശിക്കാറുണ്ടെന്നും ബഷീര്‍ പറഞ്ഞിരുന്നു.