അഭിനയത്തിലൂടെ വന്ന് ഇപ്പോള്‍ അവതരണത്തില്‍ തിളങ്ങുകയാണ് നടി സുചിത്ര. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയുന്ന സ്റ്റാര്‍ട് മ്യൂസിക് എന്ന പരിപാടിയിലാണ് ് സുചിത്ര ഇപ്പോള്‍ അവതാരികയായി എത്തുന്നത്. ബിഗ് ബോസ് താരം അനൂപ് ആണ് ഇതില്‍ സുചിത്രക്കൊപ്പം എത്തുന്നത്. പരിപാടി മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സ്റ്റാര്‍ട്ട് മ്യൂസിക് മൂന്നാം സീസണില്‍ ആണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത് . നേരത്തെ ആര്യയാണ് ഈ പരിപാടി അവതരിപ്പിച്ചത്. സീരിയല്‍ താരങ്ങളും ബിഗ് ബോസ് താരങ്ങളും ആണ് സ്റ്റാര്‍ട്ട് മ്യൂസികില്‍ ഇതുവരെ എത്തിയത്.
അതേസമയം നേരത്തെ വാനമ്പാടി എന്ന സീരിയലില്‍ പത്മിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു സുചിത്ര പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇതില്‍ വില്ലത്തി വേഷത്തിലെത്തിയ സുചിത്ര പിന്നീട് പോസിറ്റീവ് കഥാപാത്രത്തിലേക്ക് മാറുകയായിരുന്നു. മികച്ച അഭിനയം തന്നെയാണ് ഇതില്‍ സുചിത്ര കാഴ്ചവച്ചത് , നിമിഷനേരംകൊണ്ടാണ് വാനമ്പാടിയെ ആരാധകര്‍ നെഞ്ചിലേറ്റിയത്. സിനിമ നടി ചിപ്പിയും ഇതിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സീരിയല്‍ അവസാനിച്ചിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും ഉണ്ട് വാനമ്പാടിയിലെ ഓരോ കഥാപാത്രങ്ങളും.
സീരിയല്‍ അവസാനിച്ചപ്പോള്‍ ഇനി താന്‍ പരമ്പരകളിലേക്ക് ഒന്നുമില്ലെന്ന് സുചിത്ര നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴില്‍ നിന്നടക്കം നല്ല ഓഫറുകള്‍ നടിയെ തേടി എത്തിയപ്പോഴും ഇതെല്ലാം ഈ താരം നിരസിക്കുകയായിരുന്നു. തന്റെ ഇഷ്ട മേഖലയായ ഡാന്‍സിലേക്ക് തന്നെ സുചിത്ര വീണ്ടും തിരിഞ്ഞു. ഡാന്‍സ് പരിശീലിക്കാന്‍ തുടങ്ങിയതോടെയാണ് താരം മെലിയാനും തുടങ്ങിയത്, പിന്നാലെയാണ് സുചിത്ര സ്റ്റാര്‍ട് മ്യൂസികിലേക്ക് എത്തിയത്.
ഇപ്പോഴിതാ ഈ താരത്തിന്റെ കിടിലന്‍ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം ആവുന്നത്. നാടന്‍ വേഷങ്ങളോട് ഒരു പ്രത്യേക ഇഷ്ടം തന്നെ ഈ താരത്തിനുണ്ട് . അതിനാല്‍ തന്നെ അത്തരം വേഷമണിഞ്ഞു കൊണ്ടുള്ള വേറിട്ട ചിത്രങ്ങള്‍ സുചിത്ര എപ്പോഴും സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട് . ഇത്തവണ കേരള സാരിയില്‍ അതീവ സുന്ദരിയായാണ് സുചിത്ര എത്തിയത് . ശ്രീരാജ് കൃഷ്ണനാണ് ഈ ഫോട്ടോകള്‍ പകര്‍ത്തിയത്. സെറ്റ് സാരി ആണിഞ്ഞ് അതിനു ചേരുന്ന ആഭരണങ്ങളും , മുല്ലപ്പൂവ് എല്ലാം ചൂടി ഒരു നാടന്‍ പെണ്‍കുട്ടിയായാണ് സുചിത്ര ഫോട്ടോയില്‍ എത്തിയത്. ചിത്രം വൈറലായതോടെ കമന്റുമായി ആരാധകരും എത്തി.
അഭിനയരംഗത്ത് അത്ര സജീവമല്ലെങ്കിലും സുചിത്രയോട് ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട് പ്രേക്ഷകര്‍ക്ക് . അതിനാല്‍ തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എല്ലാം വലിയ സ്വീകരണം തന്നെയാണ് ആരാധകരില്‍ നിന്നും ലഭിക്കാന്‍ . ഇപ്പോള്‍ താരം പങ്കുവച്ച ചിത്രവും ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത് . ഇതിന് താഴെ നല്ല കമന്റുകള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത് . എന്നാല്‍ ഇത് എവിടെ നിന്ന് പകര്‍ത്തിയ ചിത്രമാണ് എന്നത് വ്യക്തമല്ല.