മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ പരിപാടികളിൽ ഒന്ന് ആയിരുന്നു വാനമ്പാടി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഈ സീരിയൽ അടുത്തിടെ ആണ് അവസാനിച്ചത്. സംപ്രേഷണം തുടങ്ങിയ അന്നുമുതൽ അവസാനിക്കുന്നതുവരെ മികച്ച റേറ്റിംഗ് ആയിരുന്നു പരിപാടിക്ക് ഉണ്ടായിരുന്നത്. ചിത്രത്തിലെ ജനപ്രിയ കഥാപാത്രങ്ങളിലൊന്നായിരുന്നു പപ്പി എന്ന പദ്മിനി. സുചിത്ര നായർ എന്ന നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. മൂന്ന് വർഷത്തോളം ആണ് ഏഷ്യാനെറ്റിൽ സീരിയൽ സംപ്രേക്ഷണം ചെയ്തത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് സുചിത്ര നായർ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ നടി ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിക്കാറുണ്ട്. ഏറ്റവും പുതുതായി എടുത്ത കുറച്ച് ചിത്രങ്ങളാണ് ഇപ്പോൾ സുചിത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത്. ചിത്രങ്ങൾ അപ്ലോഡ് ചെയ്ത ഉടൻതന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വലിയ രീതിയിലുള്ള അഭിനന്ദന കമൻറുകൾ ആണ് ചിത്രങ്ങൾക്ക് താഴെ വരുന്നത്.
എന്നാൽ ചിത്രം അപ്ലോഡ് ചെയ്യുന്ന ഒരുപാട് ചിത്രങ്ങൾക്ക് താഴെ നെഗറ്റീവ് കമൻറുകൾ വരാറുണ്ട്. ഇവയോട് ഒന്നും സുചിത്ര സാധാരണ പ്രതികരിക്കാറില്ല. എന്നാൽ ഇപ്പോൾ അവർക്ക് ഒരു മറുപടി എന്ന നിലയിൽ സൂചിത്രാ പറഞ്ഞത് ഇങ്ങനെയാണ്, “മറ്റുള്ളവർക്ക് വിശദീകരണം നൽകി നിങ്ങളുടെ വിലപ്പെട്ട സമയം കളയരുത്. അവർ ഒന്നും കേൾക്കില്ല, അവർക്ക് കേൾക്കേണ്ടത് ഒഴികെ.. അതുകൊണ്ട് ആത്മാഭിമാനത്തോടെ നിങ്ങൾ നിങ്ങളായി തുടരുക” – ഇതാണ് സുചിത്ര ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ.