Film News

ഒരു കഥ സൊല്ലട്ടുമാ സാർ?” – നിർമ്മാതാവിനോട് കഥ പറയാൻ വരുന്ന ഒരു കൂട്ടം എഴുത്തുകാർ!! വൈറലായി വീഡിയോ

ഒരു നിർമ്മാതാവ് ഒരു സിനിമ എടുക്കുന്നതിനു മുൻപ് എന്തൊക്കെ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ട് എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? എത്രയെത്ര കഥകൾ കേട്ടിട്ടാണ് അയാൾ ഒരു സിനിമയിൽ അവസാനം ചെന്നെത്തുന്നത്!! കഥ പറയുന്നവർക്ക് ഓരോ സ്വഭാവമായിരിക്കും, ഓരോ അവതരണരീതി ആയിരിക്കും.

- Advertisement -

ചിലർക്ക്‌ ചിലപ്പോൾ നല്ല കഥകളെ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞെന്നുവരില്ല. ചിലർ അടിച്ചുമാറ്റിയ കഥകൾ പോലും അത് എഴുതിയ വ്യക്തിക്ക് പോലും മനസ്സിലാകാത്ത രീതിയിൽ തള്ളി മറിക്കും. അത്തരത്തിലുള്ള ഒരു കൂട്ടം എഴുത്തുകാരുടെ മുൻപിൽ പെട്ടുപോയ ഒരു നിർമ്മാതാവിന്റെ ദുരവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ!!

യൂട്യൂബിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിൽ നമ്മൾ മലയാളികൾ ഒട്ടും പിന്നിലല്ല. പണം ഉണ്ടാക്കാൻ നിലവിൽ ഇതിലും നല്ലൊരു മാർഗം മലയാളികളുടെ മുന്നിലില്ല. അതുകൊണ്ടുതന്നെ, ഇപ്പോൾ യൂട്യൂബിൽ നിന്നും ഒരു ക്വാളിറ്റി കണ്ടന്റ്‌ കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ, ഇവരെ നിങ്ങൾ മിസ്സ് ചെയ്യുകയാണെങ്കിൽ, നിങ്ങൾ നഷ്ടപ്പെടുത്തുന്നത് ഏറ്റവും മികച്ച ഒരു സോഷ്യൽ സറ്റയറിക് അനുഭവം കൂടിയാണ്.

ആരാണ് ഇവർ എന്നല്ലേ? ഇവരെ നിങ്ങൾക്ക് അറിയുമായിരിക്കും. കുറച്ച് ആഴ്ചകൾക്ക് മുൻപ് ഇവർ ചെയ്ത ‘ക്വിറ്റിങ് സോഷ്യൽ മീഡിയ’ എന്ന വീഡിയോ വലിയ തരംഗമായിരുന്നു. ഇത് ചെയ്ത അതേ ടീമിൽ നിന്നു തന്നെയാണ് ഇപ്പോൾ പുതിയ വീഡിയോയും വന്നിരിക്കുന്നത്. ‘സ്റ്റോറി ടെല്ലേഴ്സ്’ എന്നാണ് ഇവരുടെ ഏറ്റവും പുതിയ വീഡിയോയുടെ പേര്.

തിരഞ്ഞെടുക്കുന്ന വിഷയങ്ങളാണ് ഇവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കി നിർത്തുന്നത്. യൂട്യൂബിൽ നമ്മൾ കണ്ടിട്ടില്ലാത്ത വിഷയങ്ങളെ കുറിച്ചാണ് ഇവർ ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഒറിജിനൽ ആണ് സംഭവം!

Athul

Recent Posts

ശിവാനിയുടെ അവസ്ഥ ജാസിമിന് ഉണ്ടാകുമോ? തമിഴ് ബിഗ് ബോസിൽ ബാല എന്ന ആൺസുഹൃത്തുമായി ശിവാനി കാണിച്ചു കൂട്ടിയതിന് ശിവാനിയുടെ അമ്മ പ്രതികരിച്ചത് പോലെ ജാസ്മിന്റെ മാതാപിതാക്കൾ പ്രതികരിക്കുമോ?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി ടാസ്ക് ആണ് ഈ ആഴ്ച നടന്നുകൊണ്ടിരിക്കുന്നത്. ജാസ്മിൻ…

29 mins ago

ടർബോ സിനിമയിൽ മമ്മൂട്ടി ധരിച്ച ചെരുപ്പിന്റെ വില പുറത്ത്, സാധാരണക്കാരന് ഈ പണം കൊണ്ട് 70 ചെരുപ്പുകൾ വരെ വാങ്ങാം

മലയാളം സിനിമയിലെ ആണ് മമ്മൂട്ടി എന്നു വേണമെങ്കിൽ പറയാം. പ്രായം 75ന് അടുത്തെത്തിയെങ്കിലും ഇപ്പോഴും ഇദ്ദേഹത്തിൻറെ ഫാഷൻ സെൻസ് യുവാക്കളെ…

44 mins ago

60 കോടി എന്ന ലിയോ ഓവർസീസ് റൈറ്റ്സ് മറികടന്ന് തമിഴിലെ മറ്റൊരു കൊച്ചു ചിത്രം, തമിഴ് ബോക്സ് ഓഫീസിലെ വിജയ്‌യുടെ ആധിപത്യം അവസാനിക്കുന്നു?

ഇന്ത്യൻ സിനിമകളിലെ ഏറ്റവും വലിയ ഇൻഡസ്ട്രികളിൽ ഒന്നാണ് തമിഴ് ഫിലിം ഇൻഡസ്ട്രി. സമീപകാലത്ത് വലിയ കുതിപ്പ് ആണ് ഈ ഇൻഡസ്ട്രി…

1 hour ago

നസ്ലനെ കുറിച്ച് കുരുതി സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ സത്യമായി, പൃഥ്വിരാജ് ശരിക്കും ജ്യോതിഷം പഠിച്ചിട്ടുണ്ടോ എന്ന് പ്രേക്ഷകർ

മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. നായകൻ ആയിട്ടും സഹനടൻ ആയിട്ടും വില്ലൻ ആയിട്ടും ഏതു വേഷവും ചെയ്യാൻ ഒരു…

1 hour ago

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

4 hours ago