Kerala News

ഒരു മാസം മുന്‍പ് വളര്‍ത്തുനായ കടിച്ചു; പാലക്കാട് വിദ്യാര്‍ത്ഥിനി പേവിഷബാധയേറ്റ് മരിച്ചു

പാലക്കാട് വിദ്യാര്‍ത്ഥിനി പേവിഷബാധയേറ്റ് മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് മരിച്ചത്. 19 വയസായിരുന്നു. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയല്‍ വീട്ടിലെ വളര്‍ത്തു നായ കടിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്സിന്‍ എടുത്തിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisement -

പേവിഷ ബാധയ്ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശിച്ച നാല് വാക്‌സീനുകളും ശ്രീലക്ഷ്മി സ്വീകരിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പേവിഷബാധയുടെ യാതൊരു ലക്ഷണങ്ങളും ഇതുവരെ ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നില്ല. രണ്ട് ദിവസം മുന്‍പാണ് ചില ലക്ഷണങ്ങള്‍ ശ്രീലക്ഷ്മി കാണിച്ചത്. ഇതേ തുടര്‍ന്ന് ശ്രീലക്ഷ്മിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയും പരിശോധനകളില്‍ പേവിഷബാധയേറ്റതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ശ്രീലക്ഷ്മി മരണപ്പെടുകയായിരുന്നു.

ശ്രീലക്ഷ്മിയെ നായ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉടമ തടയാന്‍ ശ്രമിക്കുകയും ഇദ്ദേഹത്തിന് കടിയേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് ഇതുവരെ യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. അപൂര്‍വമായി ചില ആളുകളില്‍ വാക്‌സീന്‍ സ്വീകരിച്ചാലും പേവിഷ ബാധയുണ്ടാവാം എന്നാണ് ചില ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇക്കാര്യത്തില്‍ വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ആരോഗ്യവകുപ്പ് തുടക്കമിട്ടിട്ടുണ്ട്.

Rathi VK

Recent Posts

സാക്ഷാൽ മുഖ്യമന്ത്രി കുടുംബസമേതം, ഒപ്പം മോഹൻലാലും യൂസഫലിയും മറ്റ് വിഐപികളും – കേരളത്തിലെ പ്രമുഖർ എല്ലാം അണിനിരന്നത് ഏത് പരിപാടിക്കാണ് എന്ന് മനസ്സിലായോ?

മലയാളികൾ എല്ലാം വളരെ സർപ്രൈസ് ആയിട്ടാണ് ഇന്ന് ജയറാമിന്റെ മകൾ പാർവതിയുടെ വിവാഹവാർത്ത കേട്ടത്. നേരത്തെ തന്നെ മകളുടെ വിവാഹത്തെക്കുറിച്ച്…

8 mins ago

വിജയ് സിനിമ നിരസിച്ച അജിത്ത് സിനിമയ്ക്ക് ഡേറ്റ് നൽകി തെലുങ്ക് താരം ശ്രീലീല, കാരണം അറിഞ്ഞ് രോഷാകുലരായി വിജയ് ആരാധകർ, ഈ ചെറിയ പ്രായത്തിൽ ഇത്രയും അഹങ്കാരം വേണോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീലീല. തെലുങ്കിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇവർ. വളരെ ചെറിയ പ്രായത്തിൽ തന്നെ…

23 mins ago

സത്യമറിയാതെ ഡ്രൈവറെ പിന്തുണച്ചവർ ഒക്കെ എവിടെ? കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി റോഷ്നാ, ആരോപണങ്ങൾക്ക് തെളിവായി ചിത്രങ്ങളും പുറത്തുവിട്ടു

കേരളത്തിൽ ഇപ്പോൾ വലിയ വിവാദമായി മാറിക്കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവർ കൃഷ്ണയും തമ്മിലുള്ള പ്രശ്നം.…

39 mins ago

ജയറാമിന്റെ മകൾ മാളവിക വിവാഹിതയായി, എന്നാൽ വരൻ ആരാണെന്ന് അറിയുമോ? പേരും ജോലിയും താമസസ്ഥലവും മറ്റു വിശദാംശങ്ങളും ഇതാ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളാണ് മാളവിക ജയറാം. ഇവർ ഇപ്പോൾ വിവാഹിത ആയിരിക്കുകയാണ്. അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്ന്…

54 mins ago

ജയൻ ചേട്ടന്റെ കോഴിക്കഥകൾ എന്നെ കൊണ്ട് പറയിക്കരുത്.എന്നെക്കുറിച്ച് അനാവശ്യ കാര്യങ്ങൾ പറഞ്ഞ് നടക്കരുത്.യമുനയോട് സിബിൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ഒന്നാണ് സിബിന്റെ പുറത്ത് പോവൽ.സിബിനെ കുറിച്ച് മുൻ മത്സരാർത്ഥിയായ യമുനാ…

3 hours ago

കുടുംബ പേര് ഉപയോ​ഗിക്കരുതെന്ന് പോലും പറഞ്ഞു. അവരുടെ വീട്ടുകാരെല്ലാം അങ്ങേരെ വിളിച്ച് ചീത്ത പറഞ്ഞു. അങ്ങേര് കരയുകയായിരുന്നു.മകൻ ഗേ ആയെന്ന് കരുതി ഒറ്റപ്പെടുത്തില്ല

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമാണ് അഭിഷേക്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകനെക്കുറിച്ച് ഫിൽമിബീറ്റ് മലയാളവുമായി അഭിഷേകിന്റെ അമ്മ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയം.അഭിഷേകിന്…

4 hours ago