സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനിടെ കോട്ടയത്ത് തെരുവ് നായയെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. പെരുന്നയിലാണ് സംഭവം നടന്നത്. ഇലക്ട്രിക് പോസ്റ്റില്‍ കൊന്ന് കെട്ടിത്തൂക്കിയ നിലയിലാണ് നായയെ കണ്ടെത്തിയത്. ഇതിന് താഴെയായി വാഴയിലയില്‍ പൂവുംവച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല.
പ്രദേശത്ത് കഴിഞ്ഞ ദിവസം വീട്ടമ്മയെ തെരുവുനായ കടിക്കാന്‍ ഓടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം. കോട്ടയത്ത് വിവിധയിടങ്ങളില്‍ തെരുവ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. മുളക്കുളം, പെരുവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. മുളക്കുളത്തെ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃഗസ്നേഹികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പൊലീസ് നടപടി.
അതേസമയം കൊച്ചി ഏലൂരില്‍ ഇന്ന് അഞ്ച് തെരുവുനായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി. വിഷം കൊടുത്ത് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.