Film News

ആ ഇതിഹാസ പരിപാടി വീണ്ടും, ഇന്ന് മുതൽ ഏഷ്യാനെറ്റിൽ വീണ്ടും സ്റ്റാർസിംഗർ വസന്തം, പഴയ വിസ്മയം ആവർത്തിക്കുമോ?

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ തന്നെ വിസ്മയകരമായ ഒരു ഏടാണ് ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഈ സംഗീത റിയാലിറ്റി ഷോ ഇന്ത്യയിലെതന്നെ ആദ്യ റിയാലിറ്റി ഷോകളിൽ ഒന്നായിരുന്നു. മലയാളികൾ അതുവരെ കാണാത്ത ദൃശ്യാനുഭവം ആയിരുന്നു ഐഡിയ സ്റ്റാർ സിംഗർ ഒരുക്കിയത്. രഞ്ജിനി ഹരിദാസ് എന്ന അവതാരികയും ഇവിടെ ജനിക്കുകയായിരുന്നു. മലയാളികൾ കണ്ടു പരിചയിച്ചിട്ടില്ലാത്ത ഇത്തരത്തിലുള്ള അവതരണമായിരുന്നു രഞ്ജിനിയുടെത്.

- Advertisement -

വളരെ ചുരുങ്ങിയ കാലംകൊണ്ട് ആയിരുന്നു ഐഡിയ സ്റ്റാർ സിംഗർ മലയാളികളുടെ ഇഷ്ട പരിപാടിയായി മാറിയത്. എട്ടോളം സീസണുകൾ പിന്നിട്ടിരുന്നു ഐഡിയ സ്റ്റാർ സിംഗർ. പിന്നീട് സംഗീത റിയാലിറ്റി ഷോകളുടെ കാലം കഴിഞ്ഞു എന്നു തോന്നിയ ഘട്ടത്തിലായിരുന്നു പരിപാടി നിർത്തിയത്. പിന്നീട് ഒരു ചാനലുകളിലും ഇത്തരത്തിലുള്ള പരിപാടികൾ കാണാറില്ലായിരുന്നു. ഇപ്പോൾ ഫ്ലവേഴ്സ് ടിവി, സീ കേരളം, മഴവിൽ മനോരമ ഇന്ന് ചാനലുകളെല്ലാം റിയാലിറ്റി ഷോകൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. അതുകൊണ്ടുതന്നെ ഏഷ്യാനെറ്റിനും റിയാലിറ്റി ഷോകൾ അങ്ങനെ തള്ളിക്കളയാൻ സാധിക്കില്ല.

ഇപ്പോൾ പഴയ പരിപാടിയെ തന്നെ പുതുക്കി എടുക്കുകയാണ് ഏഷ്യാനെറ്റ്. മലയാളക്കരയിൽ ഇതിഹാസം തീർത്ത ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടി പുതിയ രൂപത്തിൽ വീണ്ടും വരുന്നു.സ്റ്റാർ സിംഗർ എന്ന തന്നെയാണ് പരിപാടിയുടെ പേര്. മലയാളികളുടെ പ്രിയപ്പെട്ട സംഗീതജ്ഞർ ആയ സംഗീത സംവിധായകൻ ശരത്, ഗായകരായ ചിത്ര, മഞ്ചരി, സ്റ്റീഫൻ ദേവസ്സി, ജി വേണുഗോപാൽ എന്നിവരാണ് ഈ സീസണിൽ വിധികർത്താക്കളായി എത്തുന്നത്.

രഞ്ജിനി ഹരിദാസ് എന്ന അവതാരികയുടെ അവതരണമായിരുന്നു ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. എന്നാൽ ഇത്തവണ അവതാരികയായ രഞ്ജിനി ഹരിദാസ് ഉണ്ടാവില്ല. പകരം മലയാള സിനിമയിലെ പ്രശസ്ത നടിയായ ജൂവൽ മേരി ആയിരിക്കും ഇത്തവണ സ്റ്റാർ സിംഗർ അവതാരിക ആയിട്ട് എത്തുക. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഉട്ടോപ്യയിലെരാജാവ് എന്ന ചിത്രത്തിലെ നായികയായി എത്തിയത് ജൂവൽ മേരി ആയിരുന്നു. എന്തായാലും പഴയ വിസ്മയം സ്റ്റാർ സിംഗർ പരിപാടി ആവർത്തിക്കുമോ എന്ന ആകാംക്ഷയിലാണ് മലയാളികൾ ഒന്നടങ്കം.

Athul

Recent Posts

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

14 mins ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

11 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

12 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

12 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

12 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

12 hours ago