Bigboss

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത് പ്രകടിപ്പിക്കാറില്ലായിരുന്നു. അർജുൻ – ശ്രീതു കോമ്പോയ്ക്കും ഏറെ ആരാധകരുണ്ടായിരുന്നു. ഇതൊക്കെ അർജുന് വളരെയധികം ഗുണം ചെയ്യുകയും ചെയ്തു.ബിഗ് ബോസ് മലയാളം 6 ന്റെ തുടക്കം മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കോമ്പോയായിരുന്നു ജാസ്മിൻ ഗബ്രി കോമ്പോ. ഈ കോമ്പോയ്ക്ക് വിമർശനങ്ങളാണ് ഉയർന്നതെങ്കിൽ അർജുൻ ശ്രീതു കോമ്പോയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. അവസാന ഘട്ടം ആയപ്പോഴേക്കും ഇരുവരുടെ കോമ്പോ വളരെ കരുത്തുള്ളതായി. ബിഗ് ബോസ് ഹൗസിന് പുറത്തും ഈ സൗഹൃദം തുടരുമോ എന്നാണ് അർജുൻ ശ്രീതു ആരാധകർ ചോദിച്ചത്. വളരെ മുൻപ് തന്നെ താൻ ശ്രീതുമായുള്ള സൗഹൃദം സൂക്ഷിക്കുമെന്ന് അർജുൻ വ്യക്തമാക്കിയിരുന്നു.

- Advertisement -

ഇപ്പോൾ ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ച് പോകാൻ തയ്യാറായ ശ്രീതുവിനെ കാറിൽ കയറ്റി യാത്ര അയക്കുന്ന അർജുന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഇതോടെ ഈ സൗഹൃദം ഇവർ വിട്ടുകളയില്ലെന്ന് ഉറപ്പായതായാണ് ഫാൻസ് പറയുന്നത്. ശ്രീതു അർജുനുമായുള്ള സൗഹൃദം തുടരുമോ എന്ന ചോദ്യത്തിന് മറുപടിയും നൽകി.
താൻ ഹാപ്പിയാണെന്നും തന്നെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് പ്രേക്ഷകർ തന്നെ പിന്തുണച്ചതെന്നും ആറാം സ്ഥാനത്തേക്ക് എത്താനായതെന്നും ശ്രീതു പറയുന്നു. ടോപ്പ് ഫൈവിൽ എത്താത്തതൽ വിഷമം ഉണ്ടെന്നും കഴിഞ്ഞത് കഴിഞ്ഞെന്നും ശ്രീതു പറയുന്നു. അർജുൻ നല്ല സുഹൃത്താണെന്നും നല്ല ഒരു മനുഷ്യനാണെന്നും ശ്രീതു പറഞ്ഞു, തനിക്ക് വേണ്ടി പല സമയത്ത് കൂടെ നിന്നിരുന്നുവെന്നും താരം പറയുന്നു.ഇരുവരും ലവ് ട്രാക്ക് ആയിരുന്നു എന്ന സംസാരം ഉണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന് ഗേളും ബോയിയും കൂടുതൽ ഇടപെടുമ്പോൾ അങ്ങനെ പറയുന്നത് നോർമലാണല്ലോ എന്നും തങ്ങൾ ശരിക്കും നല്ല സുഹൃത്തുക്കളാണെന്നും ശ്രീതു പറയുന്നു. അർജുൻ ശ്രീതു കോമ്പോയുടെ പേരിൽ ശ്രീതുവിന്റെ അമ്മയ്‌ക്കെതിരെ ഉണ്ടായ സൈബർ അറ്റാക്കിനെക്കുറിച്ചും ശ്രീതു പറയുന്നു.

Anusha

Recent Posts

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

1 hour ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

2 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

2 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

3 hours ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

3 hours ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

4 hours ago