Film News

ഒരു മാടപ്രാവിൻ്റെ കഥ എന്ന സിനിമയിൽ മമ്മൂട്ടിക്ക് ഡബ്ബ് ചെയ്തത് മറ്റൊരു സിനിമാതാരം, മലയാള സിനിമയിലെ രേഖപ്പെടുത്താത്ത ഒരു അപൂർവ ചരിത്രം ഇതാ

1983 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഒരു മാടപ്രാവിൻ്റെ കഥ. ആലപ്പി അഷ്റഫ് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടി ആയിരുന്നു അതിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന സമയത്ത് നടന്ന ഒരു രസകരമായ സംഭവം ഇങ്ങനെയാണ്: സിനിമയുടെ ഡബ്ബിങ് ഒഴികെയുള്ള ബാക്കി എല്ലാ പ്രവൃത്തികളും പൂർത്തിയായി. റിലീസ് തയ്യാറെടുക്കുകയാണ് സിനിമ.

- Advertisement -

ആ സമയത്ത് മമ്മൂട്ടിയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല. മമ്മൂട്ടിയുടെ ഭാഗങ്ങൾ ഇതുവരെ ഡബ്ബ് ചെയ്ത് തീർന്നിട്ടില്ല. എന്നാൽ മമ്മൂട്ടിയെ കാത്തിരിക്കുവാൻ സമയവുമില്ല. അതുകൊണ്ട് ആലപ്പി അഷ്റഫ് ഒരു തീരുമാനത്തിലെത്തി. മറ്റൊരു താരത്തെ കൊണ്ട് ഡബ്ബിംഗ് ജോലികൾ പൂർത്തിയാക്കാമെന്ന തീരുമാനത്തിൽ. ഒടുവിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിനുവേണ്ടി ഡബ്ബ് ചെയ്യാൻ എഴുതിയത് ആരാണ് എന്ന് അറിയുമോ? അദ്ദേഹം പിന്നീട് മലയാള സിനിമയിലെ മറ്റൊരു താരമായി മാറി എന്നത് ചരിത്രം.

ശ്രീനിവാസനായിരുന്നു ഈ സിനിമയിൽ മമ്മൂട്ടിക്ക് വേണ്ടി ഡബ്ബ് ചെയ്തത്. ശ്രീനിവാസൻ ആ സമയത്ത് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി വരുന്ന സമയമായിരുന്നു. ഈ ഡബ്ബിംഗ് ജോലി ശ്രീനിവാസനിൽ എത്തിയതിനു പിന്നിലും ഒരു രസകരമായ കഥയുണ്ട്. ഒരു ദിവസം സംവിധായകൻ ആലപ്പി അഷ്റഫും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് കബീറും കൂടി രാത്രി ശ്രീനിവാസൻ്റെ വീട്ടിലെത്തി.

വീട്ടിലെത്തിയ ശേഷം ശ്രീനിവാസനോട് അവർ പറഞ്ഞത് ഇങ്ങനെയാണ് – മമ്മൂട്ടി ആവശ്യപ്പെട്ട പ്രകാരമാണ് ഞങ്ങൾ വരുന്നത്. ഞങ്ങളുടെ പുതിയ സിനിമയിലേക്ക് മമ്മൂട്ടിക്ക് ഒരാൾ ഡബ്ബ് ചെയ്യണം. അദ്ദേഹത്തിന് നാളെ രാവിലെ എത്താൻ സാധിക്കുകയില്ല. സിനിമ പെട്ടെന്നുതന്നെ റിലീസ് ചെയ്യണം. അതുകൊണ്ട് ശ്രീനിവാസ് തന്നെ ഞങ്ങൾക്ക് ഇത് ഡബ്ബ് ചെയ്തു തരണം. ഇത് കേട്ട ശ്രീനിവാസൻ ഈ കഥ വിശ്വസിച്ച് പിറ്റേന്ന് രാവിലെ തന്നെ ഡബ്ബിംഗ് സ്റ്റുഡിയോയിലെത്തി ഡബ്ബിംഗ് ജോലികൾ തീർത്തു കൊടുത്തു. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ അത്യപൂർവ്വമായ നിമിഷങ്ങളിൽ ഒന്നാണ് ഇത്. ഇപ്പോഴും രേഖപ്പെടുത്തത്ത ചിത്രങ്ങളിലൊന്നായി ഇത് നിലനിൽക്കുന്നു.

Athul

Recent Posts

സക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

1 second ago

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

2 hours ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

2 hours ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

13 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

13 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

14 hours ago