നടന് ശ്രീനാഥ് ഭാസിയില്‍ നിന്നുമുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം ബാദുഷ.
ഖജ്രാവോ ഡ്രീംസ് എന്ന സിനിമയുടെ സമയത്ത് ശ്രീനാഥ് ഭാസിയില്‍ നിന്നും ഉണ്ടായ മോശം അനുഭവങ്ങളെ കുറിച്ചാണ് ബാദുഷ തുറന്നു പറഞ്ഞിരിക്കുന്നത്.
കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ബാദുഷ ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിലക്ക് ഏര്‍പ്പെടുത്തിയ നടന്മാരില് നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു ബാദുഷ ശ്രീനാഥ് ഭാസിയെ കുറിച്ച് പറഞ്ഞത്.
ഷെയ്ന് നിഗത്തിനൊപ്പം മൂന്ന് സിനിമകള്‍ ചെയ്തെങ്കിലും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ മറ്റേ നടനില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.
ആ നടനെ കയറ്റി വിടാന്‍ വേണ്ടി ഞാന്‍ എയര്‍പോര്‍ട്ടില്‍ പോയിരുന്നു. ഞാന്‍ തന്നെയാണ് എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി വിട്ടത്. ചിത്രത്തിലെ ബാക്കിയുള്ള ആര്‍ട്ടിസ്റ്റുകള്‍ ഈ നടന് വേണ്ടി ലൊക്കേഷനില്‍ കാത്തു നില്‍ക്കുകയായിരുന്നു.
എന്നാല്‍ ചെക്ക് ഇന്‍ ചെയ്ത അയാള്‍ തിരിച്ച് ഇറങ്ങി പോയ അനുഭവം വരെ ഉണ്ടായിട്ടുണ്ട്.ഒടുവില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊണ്ടു വന്ന് ഫ്ളൈറ്റില്‍ കയറ്റിവിടുകയായിരുന്നു എന്നാണ് ബാദുഷ പറഞ്ഞത്.
ഈ വിഷയത്തില്‍ പരാതി നല്‍കണമെന്ന് നിര്‍മ്മാതാവിനോട് പറഞ്ഞിരുന്നു. എന്നാല്‍ സിനിമ നടക്കട്ടെയെന്ന് കരുതി അദ്ദേഹം അത് ചെയ്തില്ല.
താനും അപ്പോള്‍ പ്രതികരിക്കാന്‍ പോയാല്‍ നടന് വാശി കൂടുകയും സിനിമ നിന്നുപോവുകയും ചെയ്തേനെ. അതിനാല്‍ താനും ഒന്നും മിണ്ടിയില്ലെന്ന് ബാദുഷ പറഞ്ഞു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആര്യ അനിൽ. ഒരു സീരിയൽ നടിയും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും ആണ് ഇവർ. ടിക്ക്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…
അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…
സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…
നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകൾക്കും സമൂഹ മാധ്യമങ്ങളിൽ എങ്ങനെ പെരുമാറണം എന്ന് വ്യക്തമായ ധാരണയില്ല. സമൂഹത്തിൽ പോലും സത്യത്തിൽ…
തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…