Film News

പനി എന്ന് പറഞ്ഞു മടിച്ചു കിടക്കുന്ന റബേകക്ക് എട്ടിന്റെ പണി കൊടുത്ത് ശ്രീജിത്ത്

സാധാരണ വിവാഹം കഴിഞ്ഞാല്‍ സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അല്‍പ്പം മാറി നില്‍ക്കാറാണ് പതിവ്. അത് പ്രണയവിവാഹം ആണെങ്കില്‍ പിന്നെ നോക്കേണ്ടതില്ല. എന്നാല്‍ നടി റബേക്ക സന്തോഷ് വിവാഹശേഷമാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. സംവിധായകന്‍ ശ്രീജിത്ത് വിജയെയാണ് നടി വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ ഒന്നിച്ചത്. വിവാഹ ആഘോഷത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരുന്നു.

- Advertisement -


വിവാഹം കഴിഞ്ഞെങ്കിലും കൊച്ചുകൊച്ചു വീഡിയോകള്‍ പങ്കുവെച്ച് താരദമ്പതികള്‍ എത്താറുണ്ട്. ഇതില്‍ ഒട്ടുമിക്കതിലും റബേക്കയുടെ കുസൃതികള്‍ കാണാം. ഭാര്യയുടെ ക്യൂട്ട് വീഡിയോ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട് ശ്രീജിത്ത്. ഇതിലെ റബേക്കയുടെ സംഭാഷണം എല്ലാം ഏറെ രസകരമാണ് കേള്‍ക്കാന്‍.


ഇപ്പോള്‍ ഏറ്റവും ഒടുവില്‍ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഉറക്കത്ത് നിന്നും എഴുന്നേല്‍ക്കാന്‍ മടിച്ച് കിടക്കുന്ന റബേക്കക്ക് അരികിലേക്ക് ആണ് ചൂട് കാപ്പിയുമായി ശ്രീജിത്ത് എത്തുന്നത്. കള്ളപ്പനി എന്നാണ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. പല്ല് തേച്ചിട്ട് കാപ്പികുടിക്കാന്‍ ശ്രീജിത്ത് ഭാര്യയോട് പറയുന്നുണ്ടെങ്കിലും കാപ്പി കുടിക്കാന്‍ പല്ല് തേക്കേണ്ട ആവശ്യമില്ലെന്ന് റബേക്ക മറുപടി നല്‍കി. ഇവരുടെ ഈ രസകരമായ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും.


ബാലതാരമായി അഭിനയരംഗത്ത് എത്തി മിനിസ്‌ക്രീനില്‍ തിളങ്ങിയ നടിയാണ് റബേക്ക സന്തോഷ്. കസ്തൂരിമാനിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയല്‍ കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും പ്രേക്ഷകമനസ്സില്‍ ഉണ്ട് കാവ്യ എന്ന ആ ശക്തമായ കഥാപാത്രം.

Anusha

Recent Posts

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

36 mins ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

12 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

12 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

13 hours ago