നിരവധി മികച്ച കഥാപാത്രങ്ങള്‍ അഭിനയിച്ചിട്ടുള്ള താരമാണ് സ്ഫടികം ജോര്‍ജ്ജ്. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന് സംവിധാനം ചെയ്ത സ്ഫടികത്തില്‍ അഭിനയിച്ചതോടെയാണ് ജോര്‍ജ്ജിന് സ്ഫടികം ജോര്‍ജ്ജ് എന്ന പേര് ലഭിക്കുന്നത്.
തോമാച്ചായന്റെ മുണ്ട് പറിച്ച് ഇടി കൊണ്ട ജോര്‍ജ്ജ്, സ്ഫടികത്തിന് ശേഷം തിരക്കുള്ള നടനായി മാറുകയായിരുന്നു. ഇപ്പോഴിത സ്ഫടികം സിനിമയിലേക്ക് താന്‍ എത്തിയ കഥ പറഞ്ഞ് എത്തിയിരിക്കുകയാണ് സ്ഫടികം ജോര്‍ജ്ജ്.
സ്ഫടിക’ത്തിലെ കുറ്റിക്കാടനായത് ഒരു ഏറ്റുമുട്ടലിലൂടെയാണ് എന്നാണ് സ്ഫടികം ജോര്‍ജ്ജ് പറയുന്നത്. സ്ഫടികം 4കെ റിലീസിന്റെ ഭാഗമായി നടന്ന പ്രസ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു സ്ഫടികം ജോര്‍ജ്ജ്.
ബൈക്കില്‍ പോകുകയായിരുന്ന തനിക്ക് പിന്നാലെ സംവിധായകന് ഭദ്രന് ആളെ അയച്ചു. പിന്തുടര്ന്ന് എത്തി സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യം ഉണ്ടോ എന്ന് ചോദിച്ചു. അങ്ങനെയാണ് സ്ഫടികം സിനിമയിലേക്ക് താന്‍ എത്തിയത് എന്നാണ് ജോര്‍ജ്ജ് പറയുന്നത്.
‘എന്നെ സ്ഫടികം ജോര്‍ജ്ജ് ആക്കിയത് തന്നെ ഭദ്രന്റെ ഒരു അറേഞ്ച്മെന്റ് ആണ്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന എന്നെ കണ്ട്, പിന്നാലെ ആളെ വിട്ടു. എനിക്ക് പിന്നാലെ എത്തി സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യം ഉണ്ടോ എന്ന് ചോദിച്ചു.
അങ്ങനെ ഒരു എന്‍കൗണ്ടറിലൂടെ ആണ് ഞാന്‍ സ്ഫടികത്തില്‍ എത്തുന്നത് എന്നാണ് സ്ഫടികം ജോര്‍ജ്ജ് പറയുന്നത്. പൊലീസ് യൂണിഫോമിട്ട് ചെന്നപ്പോള്‍ എനിക്ക് ഈ വേഷം നന്നായി ഇണങ്ങുന്നുണ്ടെന്ന് ഭദ്രന് പറഞ്ഞു.
ഭദ്രന്റെ നാവ് പൊന്നായി, അതിന് ശേഷം ഒരുപാട് പൊലീസ് വേഷങ്ങള്‍ ചെയ്തു. സ്ഫടികം ജീവിതത്തില്‍ വഴിത്തിരിവായി എന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തേയും ഹിറ്റ് ചിത്രമാണ് സ്ഫടികം. 1995 ല്‍ റിലീസ് ചെയ്ത സ്ഫടികം സംവിധാനം ചെയ്തത് ഭദ്രന് ആയിരുന്നു. ഭദ്രന്റെ കഥയ്ക്ക് ഡയലോഗുകള്‍ എഴുതിയത് രാജേന്ദ്ര ബാബുവായിരുന്നു.
ജെ വില്യംസ്, എസ് കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ആര് മോഹനായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.
മോഹന്‍ലാല്‍, സ്ഫടികം ജോര്‍ജ് എന്നിവര്‍ക്ക് പുറമെ തിലകന്, ഉര്‍വ്വശി എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു. ആടുതോമ എന്ന കഥാപാത്രത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മോഹന്‍ലാല്‍ സ്വന്തമാക്കി.
ഇപ്പോഴിത വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. 4കെ ദൃശ്യ മികവോടെയാണ് ചിത്രം എത്തുന്നത്. സിനിമ ഫെബ്രുവരി 9ന് ചിത്രം റി റിലീസ് ചെയ്യും. ചിത്രത്തിന്റെ റീ റിലീസ് പ്രഖ്യാപിച്ചതോടെ സിനിമ കാണാനുള്ള ആവേശത്തിലാണ് സിനിമ പ്രേമികള്‍.