സൗഭാഗ്യ ടിക്ക് ടോക്ക് റാണി എന്നാണ് അറിയപെടുന്നത്. എന്നാൽ അതിലുപരി ക്ലാസ്സിക്കൽ ഡാൻസിന്റെ റാണികൂടിയാണ് സൗഭാഗ്യ എന്ന് പലർക്കും അറിയില്ല എന്നതാണ് വാസ്തവം. സോഷ്യല്‍മീഡിയയിലെ താരങ്ങളായ സൗഭാഗ്യ വെങ്കിടേഷും സുഹൃത്തായ അര്‍ജ്ജുനും വിവാഹ തിരക്കിലാണ്. ഇരുവരുടെയും വിവാഹചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. വിവാഹത്തിന് മുമ്ബായുള്ള മൈലാഞ്ചി-മഞ്ഞള്‍ കല്യാണത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.
മഞ്ഞ നിറത്തിലുള്ള വസ്ത്രത്തില്‍ സുന്ദരിയായി സൗഭാഗ്യ; ഒപ്പം മഞ്ഞ കുര്‍ത്തയണിഞ്ഞ് അര്‍ജ്ജുനും ഹല്‍ദി ആഘോഷിക്കുന്ന ചിത്രമാണ് പങ്ക് വച്ചിരിക്കുന്നത്. 19, 20 തീയതികളില്‍ ഗുരുവായൂരില്‍ വെച്ചാണ് വിവാഹം. തമിഴ് ബ്രാഹ്മണ ആചാരപ്രകാരമുള്ള വിവാഹചടങ്ങുകളാണ് ഉള്ളത്.
https://www.facebook.com/thaakuyi/posts/2745035445590082
ഗുരുവായൂര്‍ അമ്ബലത്തില്‍ വെച്ചാണ് താലികെട്ട്. നടിയും നൃത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. മകളോടൊപ്പം നൃത്തം ചെയ്തും ഡബ്സ്മാഷ് ചെയ്തും അമ്മ താരയും സജീവമാണ്. ടിക്ക്ടേക്കിലൂടെയാണ് സൗഭാഗ്യ ശ്രദ്ധിക്കപ്പെടുന്നത്. ഏറെ നാളായി സുഹൃത്തായിരുന്ന അര്ജുന് ശേഖര്‍ ആണ് വരന്. ഉരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ മാസം നടന്നിരുന്നു. എന്‍ഗേജ്മെന്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പത്ത് വര്‍ഷത്തിലേറെയായി അര്‍ജുനും സൗഭാഗ്യയും സുഹൃത്തുക്കളാണ്. അമ്മ താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന അര്ജുന്, സൗഭാഗ്യയോടൊപ്പം നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്ജ്ജുന് ഇപ്പോള്‍ തിരുവനന്തപുരം വെള്ളയമ്ബലത്ത്, ഡാന്‍സ് സ്കൂള്‍ നടത്തി വരികയാണ്.