Film News

‘വിമര്‍ശനങ്ങളില്‍ കാര്യമുണ്ട്; കൂടുതല്‍ സെലക്ടീവ് ആകേണ്ട സമയമായി’: സൗബിന്‍ ഷാഹിര്‍ പറയുന്നു

സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ താന്‍ കൂടുതല്‍ സെലക്ടീവ് ആകേണ്ട സമയമായെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍. സമീപകാലത്ത് റിലീസ് ചെയ്ത ചില സിനിമകളിലെ അഭിനയത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന വിമര്‍ശനങ്ങളില്‍ കാര്യമുണ്ട്. ബന്ധങ്ങളുടെ പുറത്ത് കഥ പോലും കേള്‍ക്കാതെയാണ് പല ചിത്രങ്ങളിലും അഭിനയിച്ചത്. വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്നും സൗബിന്‍ ഷാഹിര്‍ പറഞ്ഞു. ട്രൂകോപ്പി തിങ്ക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സൗബിന്‍ ഷാഹിര്‍ ഇക്കാര്യം പറഞ്ഞത്.

- Advertisement -

അഭിനയത്തില്‍ തുടക്കക്കാരനായതു കൊണ്ട് സെലക്ടീവ് ആവേണ്ട അവസ്ഥയിലേക്ക് എത്തിയിരുന്നില്ല. ഇപ്പോഴാണല്ലോ അതിലേക്ക് എത്തുന്നത്. ഇനി വരുന്നവയില്‍ നോക്കിയും കണ്ടും ചെയ്യണമെന്ന അഭിപ്രായമാണ് എല്ലാവരില്‍ നിന്നും ലഭിക്കുന്നത്. ഇനി ‘നോ’ പറയാന്‍ തയ്യാറാകേണ്ടതുണ്ടെന്നും സൗബിന്‍ ഷാഹിര്‍ പറഞ്ഞു.

പതിനേഴാം വയസ് മുതല്‍ താന്‍ സിനിമയിലുണ്ട്. കുറേയധികം പേര്‍ സുഹൃത്തുക്കളായുണ്ട്. ഗുരുസ്ഥാനത്തും ജ്യേഷ്ഠ സ്ഥാനത്തുമെല്ലാം നില്‍ക്കുന്ന നിരവധി പേരുണ്ട്. അവര്‍ അവരുടെ പടത്തിലേക്ക് വിളിക്കുമ്പോള്‍ കഥ പൂര്‍ണമായി കേള്‍ക്കാതെ തന്നെ പോകാറുണ്ട്. അവരുടെ അടുത്ത് നോ പറയുക എന്നത് വളരെയധികം ബുദ്ധിമുട്ടാണ്. തിരക്കാണ് എന്ന് അവരുടെ അടുത്ത് പറയാന്‍ കഴിയില്ല. ഇനി കഥ പൂര്‍ണമായി കേട്ടശേഷമായിരിക്കും അഭിനയിക്കുകയെന്നും സൗബിന്‍ പറഞ്ഞു.

സുഹൃത്തുക്കളുടെ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യമുണ്ടെന്നും അഭിപ്രായങ്ങള്‍ പറയാന്‍ പറ്റാത്ത സംവിധായകരുടെ സിനിമകളിലാണ് വിമര്‍ശിക്കപ്പെടുന്ന റോളുകള്‍ ചെയ്യേണ്ടി വന്നതെന്നും സൗബിന്‍ പറഞ്ഞു. കുറെ മോശം വേഷങ്ങളായപ്പോള്‍ അമല്‍ നീരദ് കുറച്ചധികം വഴക്കുപറഞ്ഞു. എല്ലാത്തിലും കയറി പിടിക്കണ്ട, കുറച്ച് ബ്രേക്കെടുക്ക് എന്ന് സുഹൃത്തുക്കള്‍ ഉപദേശിക്കാറുണ്ട്. പക്ഷേ, അപ്പോഴും ചില ബന്ധങ്ങളോട് നമുക്ക് നോ പറയാന്‍ പറ്റില്ലെന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു.

Rathi VK

Recent Posts

കാലിന്റെ ഭാഗം പൊട്ടി, വിണ്ടുകീറി തൊലിയൊക്കെ പോയിരുന്നു.കാലിന്റെ നഖം കടിച്ചതല്ല, സംഭവിച്ചത് ഇതാണ്; വിഷമം ആയത് കൊണ്ടാണ് അങ്ങനെ ചെയ്തത്

ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…

1 hour ago

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…

1 hour ago

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

3 hours ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

3 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

4 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

4 hours ago