ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയില്‍ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു സൂരജ് പ്രേക്ഷകരിലേക്കെത്തുന്നത്. എന്നാല്‍ സീരിയലിന്റെ പകുതിവെച്ച് നടന് പിന്മാറുകയായിരുന്നു. അഭിനയത്തില്‍ നിന്ന് മാറി നിന്നപ്പോഴും സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷം പങ്കുവെച്ചു കൊണ്ടിരുന്നു താരം. ഇതിനിടെ സിനിമയിലും അഭിനയിച്ചിരുന്നു നടന്.
ഇപ്പോഴിത കിടിലന്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ഭീഷ്മയിലെ പശ്ചാത്തല സംഗീതത്തോടൊപ്പം സ്ലോമോഷന്‍ പെര്ഫോമന്സുമായുള്ള വീഡിയോ ആണ് സൂരജ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘തോല്ക്കാന് എനിക്ക് മനസില്ല, എന്നുള്ള ചങ്കൂറ്റമാണ് നിങ്ങള്‍ക്ക് വേണ്ടത് എന്നാണ് സൂരജ് കുറിക്കുന്നത്. ചില അവസരങ്ങള്‍ തേടിയുള്ള യാത്രയിലാണ് സൂരജിപ്പോള്‍. വേഷമിട്ട ചിത്രങ്ങളും പരസ്യങ്ങളുമെല്ലാം പുറത്തിറങ്ങാനുണ്ടെന്ന സൂചനയും അടുത്തിടെ സൂരജ് പങ്കുവച്ചിരുന്നു.
പാടാത്ത പൈങ്കിളിയില് നിന്ന് പിന്മാറിയത് ആരോഗ്യകാരണങ്ങള്‍ കൊണ്ടാണെന്ന് മാത്രമാണ് പ്രേക്ഷകര്‍ക്ക് അറിയാവുന്നത്. എന്നാല്‍ സൂരജിനു പരമ്പരയില്‍നിന്നും പിന്മാറേണ്ടി വന്ന യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി ആര്‍എല്‍വി രാമകൃഷ്ണന് രംഗത്തെത്തിയിരുന്നു.
View this post on Instagram
ആര്‍എല്‍വി അന്ന് പങ്കുവച്ച കുറിപ്പ്
ഇദ്ദേഹത്തെ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ. പാടാത്ത പൈങ്കിളിയിലെ ദേവന് യഥാര്‍ത്ഥ പേര് സൂരജ് സണ്‍. ഇന്ന് എറണാകുളത്ത് നടന്ന പുതിയ സിനിമയുടെ പൂജയുമായി ബന്ധപ്പെട്ട ചടങ്ങില്‍ വച്ച് പരിചയപ്പെട്ടതായിരുന്നു. ഒരു സാധാരണക്കാരന് യാതൊരു ജാഡയുമില്ലാത്ത സ്നേഹിക്കാന്‍ മാത്രമറിയുന്ന കണ്ണൂര്ക്കാരന്. മണിച്ചേട്ടനെ ഗോഡ്ഫാദറായി കാണുന്ന ഈ കലാക്കാരന് എല്ലാ ഭാവുകങ്ങളും നേരുന്നു.
മഴവെള്ളപാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി താണപ്പോള്‍ യാതൊരു മടിയും കൂടാതെ തന്റെ ജീവന് പോലും വകവയ്ക്കാതെ കുട്ടികളെ രക്ഷിക്കാന്‍ ഒഴുക്കുള്ള പുഴയിലേക്ക് എടുത്തു ചാടി. കനത്ത ഒഴുക്കില്‍ പാറകളില്‍ തട്ടി നട്ടെല്ലിന് പരിക്ക് പറ്റുകയും സുപ്പര്‍ ഹിറ്റായി ഓടികൊണ്ടിരുന്ന സീരിയലില്‍ നിന്ന് പിന്മാറേണ്ടി വന്ന മനുഷ്യത്വമുള്ള യഥാര്‍ത്ഥ കലാകാരന് . ഇദ്ദേഹത്തിന് ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.