Social Media

ഓൺലൈൻ ക്ലാസുകൾക്ക് മരത്തിനു മുകളിൽ കയറേണ്ട അവസ്ഥ, ഇന്ന് ഇവിടെ 4ജി കവറേജ്, സോനു സൂദ് കൊണ്ടുവന്ന മാറ്റം

സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സോനു സൂദ്. അനുഷ്ക ഷെട്ടി നായികയായ അരുന്ധതി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചാണ് സോനു സൂദ് പ്രശസ്തനാകുന്നത്. തുടർന്ന് ഒട്ടേറെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ വില്ലനായി സോനു സൂദ് അഭിനയിച്ചു. സിനിമയിൽ വില്ലൻ ആണെങ്കിലും ജീവിതത്തിൽ നായകനാണ് സോനു സൂദ്.

- Advertisement -

ഇന്ത്യയിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച അന്നുമുതൽ കോടി കണക്കിന് ആളുകളാണ് ദുരിതമനുഭവിക്കുന്നത്. കേന്ദ്ര സർക്കാരിനോ സംസ്ഥാന സർക്കാറുകൾക്കോ പോലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. ലക്ഷക്കണക്കിന് തൊഴിലാളികൾ കിലോമീറ്ററോളം നടന്നു കൊണ്ടാണ് അവരുടെ വീടുകളിൽ എത്തിച്ചേർന്നത്. ഒരു സർക്കാരും ഇവരെ സഹായിക്കാൻ എത്തിയില്ല. എന്നാൽ വിവിധ സംസ്ഥാന സർക്കാറുകളും കേന്ദ്രസർക്കാറും ചെയ്തതിനേക്കാൾ കൂടുതൽ ഒരു ഒറ്റ വ്യക്തി ചെയ്തിട്ടുണ്ട്. സിനിമയിലെ വില്ലനായ, ജീവിതത്തിലെ നായകനായ സോനു സൂദ്. സോനു സൂദ് ഈ കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ എണ്ണമറ്റതാണ്. നിരവധി ബഹുമതികളും സോനുവിനെ തേടിയെത്തി. ഇപ്പോൾ സോനു സൂദ് ഹരിയാനയിലെ ഒരു ഗ്രാമത്തിലെ കുട്ടികൾക്ക് നൽകിയ സമ്മാനമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ഹരിയാനയിലെ ദാപ്പാന ഗ്രാമത്തിൽനിന്നും ആണ് ഈ വാർത്ത വരുന്നത്. മോർണി ജില്ലയിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യുന്നതിന് വേണ്ടി മരത്തിനു മുകളിൽ കയറേണ്ട അവസ്ഥയായിരുന്നു. ചണ്ഡീഗഡ് സിറ്റിയുടെ അടുത്ത് നിൽക്കുന്ന ഒരു ഗ്രാമമാണ് ഇത് എങ്കിൽപോലും വേണ്ടത്ര നെറ്റ്‌വർക്ക് കവറേജ് ഇവിടെ ഇല്ലായിരുന്നു. ഇവരുടെ വാർത്ത ഒരു പത്രത്തിൽ നിന്നും ആണ് സോനു സൂദ് വായിച്ച് അറിയുന്നത്. വായിച്ചറിഞ്ഞ ഉടൻതന്നെ ഹരിയാനയിലുള്ള തൻറെ സുഹൃത്തിനെ സോനു സൂദ് ബന്ധപ്പെട്ടു. പിന്നീട് എയർടെൽ കമ്പനിയുമായി ചേർന്ന് ഇവിടെ ടവർ സ്ഥാപിക്കാൻ ഇവർ തീരുമാനിച്ചു.

കരൺ ഗിൽഹോത്ര എന്ന സുഹൃത്താണ് എല്ലാ സഹായങ്ങളും ചെയ്തു നല്കിയത്. ഇപ്പോൾ 4ജി കണക്ടിവിറ്റി ആണ് ഈ ഗ്രാമത്തിൽ ലഭിക്കുന്നത്. എയർടെൽ ആണ് നിലവിൽ ഇവിടെ ടവർ സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ ഇപ്പോൾ ഇവിടെയുള്ള കുട്ടികൾക്ക് തടസ്സങ്ങൾ ഒന്നും ഇല്ലാതെ ഓൺലൈൻ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ സാധിക്കുന്ന അവസ്ഥയിലാണ്.

Athul

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

54 mins ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

1 hour ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

2 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

2 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

3 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

3 hours ago