മലപ്പുറം: പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ മകന്റെ ശ്രമം.വാസുദേവനെ മകന് സുദേവ് (34) ആണ് കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. മലപ്പുറം വണ്ടൂരിലാണ് സംഭവം.
അപകടത്തില്‍ വാസുദേവന്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വാസുദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്പാല സര്‍വീസ് സഹകരണ ബാങ്കിനു മുന്‍വശത്ത് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന അച്ഛനെ കാറിലെത്തിയ മകന് ഇടിച്ചിടുകയായിരുന്നു.
അച്ഛനെ ഇടിച്ചിട്ട് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാര്‍ കാര്‍ പിടികൂടുകയായിരുന്നു.ഇതിനിടയില്‍ സുദേവ് റോഡരികില്‍ കാറുപേക്ഷിച്ച് രക്ഷപ്പെട്ടു.
ഇയാളെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പരിക്കേറ്റ വാസുദേവന്‍ പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അപകട നില തരണം ചെയ്തിട്ടുണ്ട്. ആക്രമണത്തിന് കാരണം കുടുംബ വഴക്കാണ് പൊലീസ് പറയുന്നു.