Celebrity news

ആ പേര് വേണ്ട. ഞാൻ മുസ്‌ലിം ആയത് കൊണ്ടാണോ അങ്ങനെ ആക്കിയതെന്ന് മമ്മൂട്ടി ചോദിച്ചു,പിന്നീടാണ് പേര് മാറ്റിയത്.

എസ്.എൻ. സ്വാമി.യെ മലയാളികൾക്ക് സുപരിചിതമാണ് അദ്ദേഹത്തിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രങ്ങളാണ് മോഹൻലാൽ നായകനായ മൂന്നാംമുറയും മമ്മൂട്ടിയുടെ സി.ബി.ഐ സീരീസും.മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ഇത് രണ്ടും. മൂന്നാംമുറയിൽ മോഹൻലാൽ അലി ഇമ്രാൻ എന്ന പൊലീസ് ഓഫീസറായിട്ടായിരുന്നു എത്തിയത്. സേതുരാമയ്യർ എന്ന കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി സി.ബി.ഐ സിനിമകളിൽ വന്നത്. എന്നാൽ അലി ഇമ്രാൻ എന്ന പേര് എസ്.എൻ. സ്വാമി സി.ബി.ഐക്ക് വേണ്ടി കണ്ടെത്തിയതായിരുന്നു.

- Advertisement -

മമ്മൂട്ടിയാണ് ആ പേര് വേണ്ടെന്ന് പറഞ്ഞതെന്ന് തുറന്നു പറയുകയാണ് എസ്.എൻ. സ്വാമി. താൻ മുസ്‌ലിം ആയത് കൊണ്ടാണോ മുസ്ല‌ിം കഥാപാത്രമാക്കിയതെന്ന് ആളുകൾ ചോദിക്കുമെന്ന് മമ്മൂട്ടി പറഞ്ഞതിനെ കുറിച്ചും എസ്.എൻ. സ്വാമി പറയുന്നു. ഇ.ടി.വി ഭാരത് കേരളക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആ സിനിമക്കായി അലി ഇമ്രാൻ എന്ന ഒരു പേര് ഞാൻ കണ്ടെത്തുകയായിരുന്നു. എന്നാൽ മമ്മൂട്ടിയാണ് അത് വേണ്ടെന്ന് പറഞ്ഞത്. ‘ആ പേര് വേണ്ട. ഞാൻ മുസ്‌ലിം ആയത് കൊണ്ടാണോ മുസ്ല‌ിം കഥാപാത്രമാക്കിയതെന്ന് ആളുകൾ ചോദിക്കും’ എന്ന് മമ്മൂട്ടി പറഞ്ഞു.അങ്ങനെ ഒരു ചോദ്യം വരാതിരിക്കാൻ ഈ പേര് വേണ്ടെന്ന് പറഞ്ഞു. അത് മാത്രമല്ല, ഇത് ഒരു ആക്ഷൻ പാക്ക്‌ഡ് ചിത്രമല്ലല്ലോ. അത് കാരണം ബ്രാഹ്‌മണ കഥാപാത്രമാകും നല്ലതെന്ന സജഷൻ വന്നു. അതും മമ്മൂട്ടിയുടെ ഭാഗത്ത് നിന്നാണ് വന്നത്,’ എസ്.എൻ. സ്വാമി പറഞ്ഞു. സി.ബി.ഐ ഡയറിക്കുറിപ്പിൻ്റെ ഉത്ഭവത്തിന്റെ കാരണം മമ്മൂട്ടിയാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു

‘ചെറുപ്പം മുതൽക്കേ ഡിക്‌ടറ്റീവ് നോവലുകൾ വായിക്കുന്ന ആളാണ് ഞാൻ. മലയാളവും ഇംഗ്ലീഷുമൊക്കെ വായിക്കാറുണ്ട്. സി.ബി.ഐ ഡയറിക്കുറിപ്പിൻ്റെ ഉത്ഭവത്തിന്റെ കാരണം മമ്മൂട്ടിയാണ്. ഞാൻ അത് ഒരു സാധാരണ പൊലീസുകാരൻ്റെ കഥയായിട്ടായിരുന്നു എഴുതിയത്

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

7 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

8 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

9 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

9 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

10 hours ago