മലയാള സിനിമയ്ക്ക് ഒരു തീരാനഷ്ടം തന്നെയാണ് നടി കല്പ്പനയുടെ വിയോഗം. നടിയായും സഹനടിയായും നിരവധി കഥാപാത്രങ്ങള്‍ കല്‍പ്പന ചെയ്തു. സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്തായിരുന്നു നടിയുടെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഇന്നേക്ക് ആറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ് കല്‍പ്പന വിടവാങ്ങിയിട്ട് .
ഇപ്പോഴിതാ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന് മനോജ് കെ ജെയന്‍ . നടന് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന വാക്കുകള്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേതെന്നും നടന് പോസ്റ്റില്‍ പറയുന്നു.
”ഓര്‍മ്മപ്പൂക്കള്‍, കല്‍പ്പനയ്ക്ക് തുല്യം കല്‍പ്പന മാത്രം, മലയാള സിനിമയില്‍ കല്പ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു. എന്നും,സത്യസന്ധമായ…വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു. ഒരുപാട് സ്നേഹത്തോടെ…നിറഞ്ഞ സ്മരണയോടെ പ്രണാമം”, മനോജ് കെ ജയന് കുറിച്ചിരിക്കുകയാണ്.
മലയാളചലച്ചിത്രങ്ങളില്‍ ഹാസ്യ വേഷങ്ങളാണ് കല്‍പ്പന പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്. തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്രപുരസ്കാരം താരത്തിന് ലഭിച്ചു. 2016 ജനുവരി 25 നാണ് അന്തരിച്ചത്. .