ഒക്ടോബര്‍ 1 മുതല്‍ എല്ലാ വാഹനങ്ങളിലും 6 എയര്‍ബാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. എട്ടു പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന എല്ലാ കാറുകള്‍ക്കും ഇത് നിര്‍ബന്ധമാണ്. ഒക്ടോബര്‍ ഒന്നുമുതല്‍ ആണ് ഈ നിയമം പ്രാബല്യത്തില്‍ വരുക.
മുന്‍നിരയില്‍ രണ്ട് സാധാരണ എയര്‍ബാഗും, പിന്നിലെ രണ്ട് നിരകളിലായി കര്ട്ടന് എയര്‍ബാഗും നല്‍കണമെന്നാണ് നിര്‍ദേശം. ജനുവരി മുതല്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ള കാറുകളിലെ അടിസ്ഥാന മോഡല്‍ മുതല്‍ മുന്‍നിരയില്‍ 2 എയര്‍ബാഗ് നല്‍കിയാണ് എത്തിയിട്ടുള്ളത്.
അതേസമയം വാഹനങ്ങളിലെ എയര്‍ബാഗുകളുടെ എണ്ണം വര്‍ധിപ്പിക്കുമ്പോള്‍ വണ്ടികളുടെ വിലയിലും വര്‍ദ്ധനവ് ഉണ്ടാവും. ഇന്ത്യയില്‍ നടക്കുന്ന അപകടങ്ങളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നീക്കം. കൂടുതല്‍ എയര്‍ബാഗുകള്‍ വാഹനത്തില്‍ വെക്കുന്നതോടെ വലിയ അപകടങ്ങള്‍ ഒഴിവാക്കാം.