മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശിവദ. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ചു വന്നിരിക്കുകയാണ് നടി. ഒരു അമ്മയായ ശേഷമായിരുന്നു താരത്തിനെ രണ്ടാം വരവ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശിവദ അധികവും മകള്‍ക്കൊപ്പം ഉള്ള നല്ല നിമിഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. കുഞ്ഞു ജനിച്ച മുതല്‍ കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും ആഘോഷമാക്കാറുണ്ട് ഈ ദമ്പതികള്‍.
ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള ശിവദയുടെ ചിത്രങ്ങളും കുറിപ്പും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ഗേള്‍ ചൈല്‍ഡ് ഡേയില്‍ ശിവദ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രങ്ങളും ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറിയത്. തന്റെ കാര്യങ്ങള്‍ ബോള്‍ഡായി തീരുമാനിക്കണം മകള്‍, സന്തോഷത്തോടെ ജീവിക്കണം, ഇതാണ് തന്റെ ആഗ്രഹമെന്നും ശിവദ പറയുന്നു. ആരേയും ഭയക്കാതെ തീരുമാനമെടുക്കാനും അവള്‍ക്ക് കഴിയണം. ഏത് തീരുമാനത്തിലും അച്ഛനും അമ്മയും ഒപ്പമുണ്ടാവുമെന്നേ എനിക്ക് പറയാനാവുള്ളൂ ശിവദ പറഞ്ഞു.
ശിവദയുടെ കുറിപ്പ് ഇങ്ങനെ
പ്രിയപ്പെട്ട അരുന്ധതി, ധീരയായ, ധൈര്യമുള്ള സന്തോഷമുള്ളവളായി നീ വളരണമെന്ന് അച്ഛനും അമ്മയും ആഗ്രഹിക്കുന്നു. സത്യം സംസാരിക്കുക. കുറവുകള്‍ ഉള്‍ക്കൊള്ളുക, വിജയങ്ങള്‍ ആഘോഷിക്കുക. ഏറ്റവും പ്രധാനമായി സ്വയം സ്നേഹിക്കുക. ശക്തയായ പെണ്‍കുട്ടിയായി വളരുക. ശക്തരായ പെണ്‍കുട്ടികളാണ് ശക്തരായ സ്ത്രീകളാകുന്നത്.
ശിവദയുടെ ഭര്‍ത്താവ് മുരളീകൃഷ്ണന് ആണ്. നീണ്ടകാലത്തെ പ്രണയത്തിന് ശേഷം വീട്ടുക്കാരുടെ സമ്മതപ്രകാരമാണ് ഇവര്‍ വിവാഹം കഴിച്ചത്. ഇടയ്ക്കിടെ മകള്‍ ജനിച്ചതിനെക്കുറിച്ചും, മകളുടെ വിശേഷങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞും ഇവരെത്താറുണ്ട്. വിവാഹ ശേഷവും സിനിമയില്‍ സജീവമാണ് ശിവദ. ജീവിതത്തിലെ അമ്മ വേഷവും സ്ക്രീനിലെ തിരക്കുകളുമെല്ലാം ആസ്വദിക്കുന്നയാളാണ് താനെന്ന് നടി മുന്‍പ് പറഞ്ഞിരുന്നു.
മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…
ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…
സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…
വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…
സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…
മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്…