ഗോപി സുന്ദർ, അമൃത സുരേഷ് എന്നിവയുടെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അറിയപ്പെടുന്ന സംഗീത സംവിധായകൻ ആണ് ഗോപി. അമൃതയാകട്ടെ മലയാളത്തിൽ അറിയപ്പെടുന്ന പാട്ടുകാരിയും. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത ശ്രദ്ധ നേടുന്നത്.
പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം. സാമൂഹ്യ മാധ്യമങ്ങളിലും അമൃത സജീവമാണ്. ബാലയാണ് അമൃതയുടെ ആദ്യത്തെ ഭർത്താവ്. ബാല അമൃത ദമ്പതികളുടെ മകളാണ് പാപ്പു. പാപ്പുവിനെ പ്രേക്ഷകർക്ക് സുപരിചിതമാണ്. കുറച്ചു മുൻപാണ് ഗോപിയും അമൃതയും റിലേഷൻഷിപ്പിലാണ് എന്നുള്ള കാര്യം പുറത്തുവിട്ടത്.
View this post on Instagram
വളരെ പെട്ടെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഇത് ശ്രദ്ധ നേടിയത്. എന്നാൽ ചില ഭാഗങ്ങളിൽ നിന്ന് ഇവർക്കെതിരെ വിമർശനങ്ങളും ഉയർന്നു. ഇതൊന്നും കാര്യമാക്കാതെ ഇതിനൊക്കെ തക്ക മറുപടി നൽകിക്കൊണ്ട് തന്നെ ഇവർ മുന്നോട്ടുപോയി. ഇപ്പൊൾ ഓണാശംസകളുമായി എത്തുകയാണ് ഇവർ. പാപ്പുവിന്റെ രണ്ട് കൈകളും ചേർത്ത് പിടിച്ച് ചിത്രത്തിന് പോസ് ചെയ്യുന്ന ഇരുവരെയും ഇതിൽ കാണാം.
View this post on Instagram
എല്ലാവർക്കും ഓണാശംസകൾ ഇവർ നേരുന്നുണ്ട്. സാരി അണിഞ്ഞു മുല്ലപ്പൂ ചൂടിയാണ് അമൃത സുരേഷ് എത്തിയിരിക്കുന്നത്. മുണ്ടും കുർത്തയും ധരിച്ച് ഗോപി സുന്ദറും എത്തിയിരിക്കുന്നു. എന്തായാലും ചിത്രങ്ങൾ ഇപ്പോൾ വൈറലായി മാറുകയാണ്.
View this post on Instagram