തിരതാളം എന്ന പുതിയ മ്യൂസിക് ആൽബം പ്രേക്ഷകശ്രദ്ധ നേടിയെടുക്കുകയാണ് ഇപ്പോൾ. സ്ത്രീകൾക്ക് ഏറെ പ്രചോദനമാകുന്ന തരത്തിലാണ് ഈ മ്യൂസിക് ആൽബം ഒരുക്കിയിരിക്കുന്നത്. ഇതിൻറെ വരികൾ രചിച്ചിരിക്കുന്നത് സാം മാത്യു എ ദി ആണ്. ഈ ആൽബത്തിന് ശബ്ദം നൽകിയിരിക്കുന്നത് മലയാളികളുടെ പ്രിയഗായിക അമൃത സുരേഷ് ആണ്. സ്ത്രീകൾക്ക് സമൂഹത്തിൽ നിന്നും നേരിടേണ്ടി വരുന്ന ചോദ്യങ്ങളും അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളും ആൽബത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കരുത്തുറ്റ സ്ത്രീയെ ചൂണ്ടിക്കാണിക്കുന്ന ഒരു സംഗീത വീഡിയോ ആണ് ഇത് എന്ന് അണിയറ പ്രവർത്തകർ തന്നെ സൂചിപ്പിക്കുന്നു. സാംസങ് സില്‍വയാണ് ഈ പാട്ടിന് ഈണം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചിരിക്കുന്നത് വിവേക് തോമസ് ആണ്. ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ജുബിൻ തോമസ് ആണ്.
അരുൺ ദാസ് എഡിറ്റിംഗ് നിർവഹിച്ചപ്പോൾ എസ് ജയന്താസ് ചിത്രീകരണം ചെയ്തു. ശ്രീജിത്ത് ശിവാനന്ദൻ ആണ് നൃത്ത സംവിധായകൻ. ആൽബം ഇതിനകം തന്നെ നിരവധി പേർ കണ്ടിട്ടുണ്ട്. നിരവധി പ്രേക്ഷകരാണ് ഇതിന് മികച്ച പ്രതികരണം അറിയിക്കുന്നത്. മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്.
ഐഡിയ സ്റ്റാർ സിംഗർ എന്ന സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയിലൂടെയാണ് അമൃത പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. പിന്നീട് നടൻ ബാല്യമായി വിവാഹിതയായി. ഇതിനുശേഷം വിവാഹമോചിതയുമായി. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു കുഞ്ഞുണ്ട്.