നടൻ ചിമ്പു മലയാളികൾക്കും സുപരിചിതൻ ആയിരിക്കും. തമിഴിൽ നിരവധി വർഷങ്ങളായി ഇദ്ദേഹം സജീവമാണ്. ഒരിടയ്ക്ക് താരം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. ഇപ്പോൾ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് ചിമ്പു. മാനാട് എന്ന ചിത്രത്തിലൂടെയാണ് താരം ശക്തമായ മടങ്ങിവരവ് നടത്തിയത്. അതിനുമുൻപ് ഈശ്വരകൻ തേടി ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.
പല കാരണങ്ങളാൽ ചിമ്പുവിൻ്റെ പേര് പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. പല വിവാദങ്ങളിലും താരം മുൻപ് അകപ്പെട്ടിട്ടുണ്ട്. പല പ്രണയ കഥകളിലും താരം നിറഞ്ഞ് നിന്നിട്ടുണ്ട്. നയൻതാര, ഹൻസിക എന്നിവരുമായുള്ള താരത്തിൻ്റെ പ്രണയവും പ്രണയത്തകർച്ചയും ഏറെ ചർച്ചാവിഷയമായിരുന്നു.
ഇപ്പോഴിതാ നിധി അഗർവാളും ആയി താരം പ്രണയത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. 2020 ഇൽ ആണ് താരം നായകനായി ഈശ്വരൻ എന്ന ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിൽ നിധി അഗർവാൾ ആയിരുന്നു നായിക. ഇതിൻറെ ചിത്രീകരണത്തിനിടയിൽ ഇരുവരും പ്രണയത്തിലായി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചെന്നൈയിൽ ഇരുവരും ഒരേ വീട്ടിലാണ് താമസം എന്നാണ് വാർത്തകൾ.
ഇവർ ഉടനടി വിവാഹിതരാകുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഔദ്യോഗികമായി യാതൊരു പ്രതികരണങ്ങളും ഇതുവരെ ലഭ്യമല്ല. ആരാധകർ പറയുന്നത് ഇതൊക്കെ വെറും ഗോസിപ്പുകൾ ആണ് എന്നാണ്. താരം അഭിനയിക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. കുറച്ചു മുൻപ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അണുബാധ മൂലമാണ് അത്.