തമിഴിലെ അറിയപ്പെടുന്ന നടനാണ് സിമ്പു. കുറച്ചുകാലം ഇദ്ദേഹം സിനിമയിൽ സജീവമായിരുന്നില്ല. ഒരിടയ്ക്ക് നിരവധി വിവാദങ്ങളിൽ ഇദ്ദേഹം അകപ്പെട്ടിരുന്നു. തമിഴ് സിനിമ പ്രൊഡ്യൂസേഴ്സ് കൗൺസിൽ സിന്ധുവിനെ വിലക്കുകയും ചെയ്തു. സജീവമല്ലാത്ത കാലം മുഴുവൻ താരം വീട്ടിലാണ് ചിലവഴിച്ചത്. പല തിരിച്ചടികളും താരം നേരിട്ടു.
ഇതിനിടയിൽ താരം വർഷങ്ങൾക്കുശേഷം ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. മണിരത്നം ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഈ സിനിമയിൽ അഭിനയിക്കുന്ന സമയത്തെക്കുറിച്ച് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വളരെ വേഗത്തിൽ ഓടുന്ന ഒരു രംഗം ഇതിൽ ഉണ്ടായിരുന്നു. ആ രംഗം ചിത്രീകരിച്ചു കഴിഞ്ഞപ്പോൾ കാൽമുട്ടിന് വളരെ വേദന ആയി. ആ സമയത്ത് യാതൊരുവിധ ഫിസിക്കൽ ആക്ടിവിറ്റി യും താൻ ചെയ്തിരുന്നില്ല. ദിവസം മുഴുവൻ വീട്ടിൽ കസേരയിൽ ചെലവഴിക്കുകയാണ്.
ജിമ്മിൽ ഒന്നും പോകാറില്ല. അങ്ങനെ ഒരുപാട് കാലത്തിനു ശേഷം ആ രീതിയിൽ തനിക്ക് വേദന വന്നു. താൻ ഒരുപാട് കരഞ്ഞു. താരം പറഞ്ഞു. പിന്നീട് ഉറ്റ സുഹൃത്തിൻറെ വിവാഹത്തിൽ ആണ് താരം ഫിറ്റ്നസ് ട്രെയിനർ ആയ സന്ദീപ് രാജിനെ പരിചയപ്പെടുന്നത്. ജീവിതരീതിയിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നു. മാംസം പൂർണമായും ഉപേക്ഷിച്ചു. നിരവധി പച്ചക്കറികൾ കഴിച്ചു. ഭക്ഷണം സ്വയം പാകം ചെയ്യാൻ തുടങ്ങി. കൃത്യമായ ഡയറ്റ്. എല്ലാ ദിവസവും രാവിലെ നാലരയ്ക്ക് എഴുന്നേൽക്കും.
നടത്തം, ഭാരോദ്വഹനം നീന്തൽ, സ്പോർട്സ്, കാർഡിയോ എന്നിവ ദിനചര്യയിൽ ഉൾപ്പെടുന്നു. ഇപ്പോൾ ഇദ്ദേഹത്തിന് 70 കിലോ ആണ് ഭാരം. മാനാട് എന്ന ചിത്രത്തിൽ വേഗത്തിൽ ഓടുന്ന രംഗം ഉണ്ട്. ഈ രംഗത്തിൽ തന്നെ ആർക്കും പിടിക്കാൻ കഴിഞ്ഞില്ല എന്ന് സിന്ധു പറഞ്ഞു.