സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ചതുരം. മികച്ച പ്രതികരണം നേടി സിനിമ പ്രദര്‍ശനം തുടരുന്നു. സ്വാസിക വിജയ്, അലന്‍സിയര്‍, റോഷന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമ വിശേഷം പങ്കുവെക്കുന്നതിനിടെ തന്റെ ഈ ചിത്രം മരിക്കുന്നതിനുമുമ്പ് അമ്മ കണ്ടിട്ടുണ്ടെന്ന് പറയുകയാണ് സിദ്ധാര്‍ത്ഥ്.
ചതുരം സിനിമയുടെ പ്രൈവറ്റ് ഷോ നടത്തിയപ്പോഴാണ് അമ്മ കെപിഎസി ലളിതയ്ക്കൊപ്പം സിദ്ധാര്‍ത്ഥ് സിനിമ കണ്ടത്. അപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ സിദ്ധാര്‍ത്ഥ് പങ്കുവച്ചത്.
സിദ്ധാര്‍ത്ഥിന്റെ ഭാര്യയും ചതുരം ടീമിന്റെ അണിയറ പ്രവര്‍ത്തകരും കെപിഎസി ലളിതയ്ക്ക് ഒപ്പം ഷോ കണ്ടിരുന്നു. അമ്മയുടെ അനുഗ്രഹത്തോടെ സിനിമ നന്നായി പോകുന്നു എന്ന ക്യാപ്ഷനോടെയാണ് സിദ്ധു ചിത്രങ്ങള്‍ പങ്കുവച്ചത്.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് കുറിച്ച് എത്തിയത്. ആന്റി നിങ്ങളെ സമൃദ്ധമായി അനുഗ്രഹിയ്ക്കുന്നുണ്ട്, അത് എന്നും തുടരും. ചേച്ചി എപ്പോഴും ആഗ്രഹിയ്ക്കുന്ന കാര്യമാണ് ഇപ്പോള്‍ നീ ചെയ്തത്, അത് നീ അര്‍ഹിയ്ക്കുന്നു. ഇതൊരു തുടക്കം മാത്രമാണ് സിദ്ധുകുട്ടീ’ എന്നാണ് ശ്വേത മേനോന്റെ കമന്റ്.