ചതുരം എന്ന സിനിമയ്ക്ക് ശേഷം സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത് റിലീസിന് ഒരുങ്ങിയ പുതിയ ചിത്രമായിരുന്നു ജിന്ന്. സൗബിന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഇന്നലെയായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ അവസാന നിമിഷം ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ഇതോടെ വിഷയത്തില്‍ ആരാധകരോട് ക്ഷമ ചോദിച്ച് എത്തിയിരിക്കുകയാണ് സംവിധായകന് സിദ്ധാര്‍ത്ഥ് ഭരതന്.
ഒഴിവാക്കാനാകാത്ത ചില സാങ്കേതിക തടസങ്ങളാലാണ് സിനിമയുടെ റിലീസ് നീട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിച്ച ശേഷം പുതിയ റിലീസ് തീയതി ഉടന്‍ അറിയിക്കുമെന്നും സിദ്ധാര്‍ത്ഥ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
‘പ്രിയപ്പെട്ടവരെ, ഒഴിവാക്കാന്‍ കഴിയാത്ത ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ജിന്ന് എന്ന ചിത്രത്തിന്റെ റിലീസ് ഇന്നുണ്ടായില്ല. പ്രശ്നം പരിഹരിച്ച് സിനിമ ഇറക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല.
നിങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. പുതിയ റിലീസ് തിയതി വൈകാതെ അറിയിക്കുന്നതായിരിക്കും’, സിദ്ധാര്‍ത്ഥ് ഭരതന് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
രാജേഷ് ഗോപിനാഥിന്റെ തിരക്കഥയില്‍ എത്തുന്ന ചിത്രത്തില്‍ നായകനാകുന്നത് സൗബിന് ഷാഹിര്‍ ആണ്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം.
ഷൈന്‍ ടോം ചാക്കോ, ലിയോണ, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അന്തരിച്ച അഭിനേത്രി കെപിഎസി ലളിതയും സിനിമയില്‍ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നു.സുധീര്‍ വി കെ, മനു വലിയവീട്ടില്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.