സിദ്ധാർത്ഥ ഭരതൻ എന്ന വ്യക്തിയെ മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നടൻ എന്ന നിലയിലാണ് ഇദ്ദേഹം സിനിമയിൽ അരങ്ങേറുന്നത്. എങ്കിലും സംവിധാനത്തോടായിരുന്നു ഇദ്ദേഹത്തിന് താല്പര്യം കൂടുതൽ. ഇതിനകത്ത് തന്നെ ഈ മേഖലയിൽ തന്നെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് സിദ്ധാർത്ഥ് ഭരതൻ. ഇദ്ദേഹം സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങൾ പുറത്തിറങ്ങാൻ ഇരിക്കുകയാണ്.
ഇപ്പോൾ ഇതാ ഇദ്ദേഹം ഒരു ചെറിയ ഇടവേളക്കുശേഷം ക്യാമറയ്ക്ക് മുന്നിൽ വീണ്ടും എത്തുകയാണ്. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന വേല എന്ന ചിത്രമാണ് ഇത്. ആദ്യമായി കരിയറിൽ ഒരു പോലീസ് വേഷം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സിദ്ധാർത്ഥ്. ഇതിൻറെ ചിത്രം ഇപ്പോൾ ഇദ്ദേഹം തന്നെ പുറത്തു വിട്ടിട്ടുണ്ട്.
ഒരു എസ് ഐ കഥാപാത്രത്തെയാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്. എസ് ഐ അശോക് കുമാർ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇതിൻറെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ. ഷൈൻ നിഗം, സണ്ണി വെയിൻ, അതിഥി ബാലൻ തുടങ്ങി പല താരങ്ങളും ചിത്രത്തിൽ അണിയറുന്നു. ഒരു ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുത്താവുന്ന ചിത്രമായിരിക്കും ഇത് എന്നാണ് സൂചന.
ബാദുഷ പ്രൊഡക്ഷൻസ് ആണ് സിനിമയുടെ സഹനിർമ്മാതാക്കൾ. സിൻസിൽ സെല്ലിലോയ്ഡ് ബാനറിൽ എസ് ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയ്ക്ക് സംഗീതം പകരുന്നത് പ്രശസ്ത സംഗീത സംവിധായകൻ സാം സി എസ് ആണ്. എന്തായാലും പുതിയ പോസ്റ്റർ ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നുണ്ട്.