സിദ്ധാര്‍ത്ഥ് ഭരതന്റെ ഏറ്റവും പുതിയ ചിത്രമാണ് ചതുരം. സിനിമയുടെ പുറത്തുവന്ന പോസ്റ്റര്‍ എല്ലാം ശ്രദ്ധ നേടിയിരുന്നു. ചതുരം ഒരു സൈക്കോളജിക്കല്‍ ഡ്രാമയാണെന്ന് സിദ്ധാര്‍ത്ഥ് ഇപ്പോള്‍ പറയുന്നു. ആണിന്റെ പെണ്ണിന്റെ പക്ഷം പിടിക്കാതെ ചെയ്ത സിനിമയാണ് ഇത്.
ബന്ധങ്ങളുടെ പേരില്‍ ക്രൂരത കൂടുന്ന ഈ സമയത്ത് തന്നെയാണ് ചിത്രം പുറത്തിറങ്ങുന്നത്. കഥയിലേക്ക് വേണ്ട കാര്യങ്ങള്‍ മാത്രമേ സിനിമയില്‍ എടുക്കുന്നുള്ളൂ. വളര്‍ന്നുവരുന്ന യുവതലമുറയുടെ കാര്യങ്ങളെക്കുറിച്ച് ചിത്രത്തില്‍ പറയുന്നുണ്ട് . വോട്ട് അവകാശമുള്ള ആര്‍ക്കും കാണാവുന്ന ചിത്രമാണ് ഇതെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.
സ്വാസികയെ സിനിമയിലേക്ക് എടുത്തതിനെ കുറിച്ചും താരം പറഞ്ഞു. ഒരു ഷോര്‍ട്ട് ഫിലിം കണ്ടാണ് സ്വാസികയെ ഇതിലേക്ക് വിളിച്ചത്. അമ്മയ്ക്കൊപ്പമായാണ് സ്വാസിക വന്നത്. മുഴുനീള ക്യാരക്ടറുണ്ടെന്ന് മനസിലാക്കി. ഇറോട്ടിസം ചെറുതായി വന്ന് പോവുന്നുണ്ടെന്നും മനസിലാക്കിയിരുന്നു.
കിസിംഗ് സീനൊക്കെയുണ്ടെന്നും ആ സമയത്ത് എന്റെ ക്യാമറ പൂവിലേക്കോ ഫാനിലേക്കോ പോവില്ലെന്നും അവിടെത്തന്നെ കാണുമെന്നും പറഞ്ഞിരുന്നു. എനിക്ക് കുഴപ്പമില്ല, നമുക്കത് ചെയ്യാമെന്നായിരുന്നു സ്വാസിക പറഞ്ഞത്. അതിന് ശേഷമായാണ് റോഷനോട് കഥ പറഞ്ഞത്. തിരക്കഥ ഡിമാന്‍ഡ് ചെയ്ത കാര്യമാണ് അത്. അല്ലാതെ ഞാനായിട്ട് തിരുകിക്കയറ്റിയതല്ലെന്നുമായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന് പറഞ്ഞത്.