Film News

കെജിഎഫ് 2 സിനിമ പ്രദര്‍ശനത്തിനിടെ തീയേറ്ററില്‍ നിന്നും വെടിവയ്പ്പ്, സംഭവത്തില്‍ ഒരാള്‍ക്ക് പരിക്ക്

യാഷ് കേന്ദ്രകഥാപാത്രമായി എത്തിയ പുതിയ ചിത്രമാണ് കെജിഎഫ് 2. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത് . സിനിമ ആവര്‍ത്തിച്ച് കണ്ടവരും ഉണ്ട്. ഇപ്പോള്‍ കര്‍ണാടകയിലെ ഒരു തീയേറ്ററില്‍ ചിത്ര പ്രദര്‍ശനത്തിനിടെ വെടി വെപ്പ് നടന്നു എന്ന വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നത്. പ്രേക്ഷകര്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

- Advertisement -


കര്‍ണാടകയിലെ ഹവേരിയിലെ രാജശ്രീ സിനിമ തീയേറ്ററിലായിരുന്നു സംഭവം.
ഹവേരി മുഗളി സ്വദേശി വസന്തകുമാര്‍ ശിവപുര്‍ (27) എന്ന യുവാവിനാണ് വെടിയേറ്റത്. പരുക്കേറ്റ യുവാവിനെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ സീറ്റില്‍ വസന്തകുമാര്‍ കാലുകള്‍ വച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് .

വസന്ത കുമാറിന്റെ വയറ്റിലാണ് വെടിയേറ്റത്. ഇയാള്‍ അപകടനില തരണം ചെയ്തു എന്ന് പോലീസ് പറഞ്ഞു . സംഭവത്തില്‍ പ്രതിയെ പിടികൂടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ലൈസന്‍സ് ഉള്ള തോക്ക് കൈവശം ഉള്ളവരുടെ പട്ടികയും പോലീസ് പരിശോധിക്കുന്നുണ്ട് .

Anusha

Recent Posts

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

6 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

9 hours ago

ആ ചിരി ഇനിയില്ല.മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. അതേ സമയം ഉദര…

9 hours ago

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

10 hours ago

ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ?വയർ മാത്രമുണ്ട് എന്നൊക്കെ കമന്റുകൾ.മറുപടിയുമായി താരം

നടി ദീപിക ​ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ്…

11 hours ago