Film News

റോബിന്റെ മുന്‍ കാമുകി എന്നെ വിളിച്ചു; ആ കുട്ടി ഒരു ഓഡിയോ അയച്ച് തന്നു; അതില്‍ പിന്നെ പുള്ളിയോട് എനിക്ക് വ്യക്തിപരമായി വലിയ താല്‍പര്യമില്ല; പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞ് ഷിയാസ് കരിം

മുന്‍ ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ തുടരെ തുടരെ വിവാദങ്ങളില്‍ അകപ്പെട്ടിരിക്കുകയാണിപ്പോള്‍. നിരവധി പേരാണ് റോബിന് എതിരെ വിമര്‍ശനവുമായി എത്തിയത്. സിനിമയിലെ സ്റ്റില്‍ ഫോട്ടോ ഗ്രാഫര്‍ ശാലു പേയാട് ഉള്‍പ്പെടെയുള്ളവര്‍ റോബിന് എതിരെ വിമര്‍ശനവുമായി എത്തിയത് വാര്‍ത്തയായിരുന്നു.

- Advertisement -

റോബിനെതിരെ കഴിഞ്ഞ ദിവസങ്ങളിലായി മുന്‍ ബിഗ് ബോസ് താരവും മോഡലുമായ ഷിയാസ് കരീം സംസാരിച്ചിരുന്നു. പൊതുവേദികളിലെ റോബിന്റെ പെരുമാറ്റത്തെ ഷിയാസ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ ഷിയാസിന് എതിരെ വെല്ലുവിളിയുമായി റോബിന്‍ എത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിത റോബിന് എതിരെ കൂടുതല്‍ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് ഷിയാസ്. റോബിനെ വിവാഹം കഴിക്കാനിരുന്ന മറ്റൊരു പെണ്‍കുട്ടിയെക്കുറിച്ചും ആ പെണ്‍കുട്ടി തന്നോട് പറഞ്ഞ കാര്യങ്ങളുമാണ് ഷിയാസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് ഷിയാസ് ഇക്കാര്യം പറഞ്ഞത്.

2018 ല്‍ ബിഗ് ബോസ് കഴിഞ്ഞ സമയത്ത് റോബിന്റെ ഒരു സുഹൃത്ത് എനിക്ക് മെസേജയച്ചു. എന്റെയും സുഹൃത്താണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആവശ്യം റോബിനെ കുറിച്ച് പറയുന്ന എന്റെ ബൈറ്റ് ആയിരുന്നു.

റോബിന്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തി, ചാരിറ്റി എന്നിവരെ കുറിച്ച് എല്ലാം പറയണം എന്നായിരുന്നു എന്റെ സുഹൃത്തിന്റെ ആവശ്യം. എനിക്ക് റോബിനെ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം റോബിന്റെ ഇന്‍സ്റ്റ അക്കൗണ്ട് തന്നു.

എന്തായാലും ഞാന്‍ വീഡിയോ അയച്ചു കൊടുത്തു. വീഡിയോ ഇട്ട ശേഷം ഒരു പെണ്‍കുട്ടി എനിക്ക് മെസേജയച്ചു. ഞാനിക്കയുടെ ഫാനാണ്. ഇക്ക റോബിന്‍ ചേട്ടനെ സപ്പോര്‍ട്ട് ചെയ്തതില്‍ സന്തോഷമെന്ന് പറഞ്ഞ്.

‘ഞാന്‍ റോബിന്‍ ചേട്ടനെ കല്യാണം കഴിക്കാന്‍ പോവുന്ന കുട്ടിയാണെന്നും പറഞ്ഞു. ഒരു മാസം കഴിഞ്ഞ് ആ പെണ്‍കുട്ടി വീണ്ടും മെസേജയച്ചു. റോബിനും ആ കുട്ടിയും തമ്മില്‍ തെറ്റി. കല്യാണം വേണ്ടെന്ന് വെച്ചു എന്നും.

ഇക്കായുടെ നമ്പര്‍ വേണമെന്ന് ആ കുട്ടി പറഞ്ഞു. ഞാന്‍ നമ്പര്‍ കൊടുത്തു. സംസാരിച്ചപ്പോള്‍ ആ കുട്ടി പറഞ്ഞു. എന്നെ പറ്റി റോബിന്‍ കുറ്റം പറഞ്ഞെന്ന്. നീ എന്തിനാണ് ഷിയാസിന് മെസേജിട്ടത്. അവന്‍ കോഴിയാണെന്ന് പറയുന്ന ഓഡിയോ എനിക്ക് അയച്ചു. അതാണ് പുള്ളിയോട് എനിക്ക് വ്യക്തിപരമായി വലിയ താല്‍പര്യമില്ലാത്തത്- എന്നാണ് ഷിയാസ് പറയുന്നത്.

ആരതിയെ പറ്റി ഞാനെന്തോ പറഞ്ഞെന്ന് പറഞ്ഞ് റോബിനെന്നെ വെല്ലുവിളിക്കുന്നുണ്ട്. വീട്ടിലിരിക്കുന്ന അച്ഛനെയോ അമ്മയെയോ കെട്ടാന്‍ പോവുന്ന പെണ്ണിനെക്കുറിച്ചോ ഞാന്‍ പറയില്ല.എനിക്ക് പറയാനുള്ളത് റോബിനോട് മുഖത്ത് നോക്കി പറയും.

എനിക്ക് അലറലില്ല. പറയാനുള്ള കാര്യം വ്യക്തമായി പറയും. റോബിനെന്ന വ്യക്തിക്ക് എന്റെ മൂക്കിന് ഇടിക്കണമെങ്കില്‍ സ്റ്റൂളിട്ട് വന്ന് ഇടിക്കേണ്ടി വരുമെന്നും ഷിയാസ് പരിഹസിച്ചു.

 

Abin Sunny

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

18 mins ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

24 mins ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

12 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

13 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

13 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

15 hours ago