Film News

അപകടത്തില്‍ സുഹൃത്ത് മരിച്ച സംഭവം; നടി യാഷിക ആനന്ദിനെതിരെ വാറന്റ്

തമിഴ്‌നടി യാഷിക ആനന്ദിനെതിരെ വാറന്റ് പുറപ്പെടുവിച്ച് ചെങ്കല്‍പ്പട്ട് കോടതി. സുഹൃത്തിന്റെ മരണത്തിന് കാരണമായ തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് വെച്ച് നടന്ന വാഹനാപകടക്കേസില്‍ ആണ് നടിക്ക് എതിരെ വാറന്റ് പുറപ്പെടുവിച്ചത്.

- Advertisement -

കേസുമായി ബന്ധപ്പെട്ട് ഈ മാസം 21ന് യാഷിക നേരിട്ട് ഹാജരാകാന്‍ ജഡ്ജി ഉത്തരവിട്ടെങ്കിലും അവര്‍ ഹാജരായില്ല. ഇതേ തുടര്‍ന്നാണ് നടിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്.

സംഭവത്തില്‍ ഏപ്രില്‍ 25ന് യാഷിക ആനന്ദ് കോടതിയില്‍ ഹാജരായില്ലെങ്കില്‍ പൊലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു കേസിന് അടിസ്ഥാനമായ അപകടമുണ്ടാകുന്നത്.

നടിയും സുഹൃത്തുക്കളും പുതുച്ചേരിയില്‍ നിന്നും ചെന്നൈയിലേക്ക് സഞ്ചരിക്കവേ കാര്‍ നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് മരണപ്പെട്ടിരുന്നു.

സംഭവ സ്ഥലത്ത് വച്ച് തന്നെ സുഹൃത്ത് മരണപ്പെടുകയായിരുന്നു. അപകടത്തില്‍ നടി ഗുരുതര പരിക്ക് പറ്റിയിരുന്നു.താരത്തിന് നട്ടെല്ലിന് ശസ്ത്രക്രിയയും നടത്തിയിരുന്നു. മാസങ്ങളുടെ വിശ്രമത്തിന് ശേഷമാണ് നടി വീണ്ടും സിനിമകളില്‍ സജീവമായത്.

‘കവലൈ വേണ്ടാം’ എന്ന ചിത്രത്തിലൂടെയാണ് യാഷിക അഭിനയരംഗത്തേക്ക് എത്തുന്നത്. എന്നാല്‍ ബിഗ് ബോസ് തമിഴിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്.

ഷോയ്ക്ക് പിന്നാലെ താരത്തിന് വലിയ ആരാധകവൃന്ദം തന്നെ ഉണ്ടായിരുന്നു. ധ്രുവങ്ങള്‍ പതിനാറ്, ‘ഇരുട്ട് അറയില്‍ മുരട്ട് കുത്ത്’, ‘സോംബി’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇതിലൂടെ തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവയ്ക്കാറുണ്ട്.

 

Abin Sunny

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

21 mins ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

35 mins ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

1 hour ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

3 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

3 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

3 hours ago