Celebrity news

കാലിന് തടിയുളളതുകൊണ്ട് ഷോർട്ട്സിട്ടാൽ ഭംഗിയുണ്ടാവില്ല ശരിക്കും ഓവർ വെയിറ്റായിരുന്നു. ഒരു ബോൾ പോലെ തോന്നും.

പ്രേക്ഷകർക്ക് സുപരിചിതമായ താരമാണ് ഷിബ്‌ല ഫറ.മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമയില്‍ കൂടുതൽ സജീവമാവുകയാണ് ഷിബ്‌ല ഇപ്പോൾ. സിനിമയിൽ എത്തും മുൻപ് ടെലിവിഷനിൽ സജീവമായിരുന്നു ഷിബ്‌ല. അവതാരകയായി തിളങ്ങിയ ശേഷമായിരുന്നു സിനിമയിലേക്കുള്ള വരവ്.സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ബോഡി പോസിറ്റിവിറ്റിയെ കുറിച്ചൊക്കെ ഷിബ്‌ല നിരന്തരം സംസാരിക്കാറുണ്ട്. കുറച്ചുകാലം മുൻപ് ബോഡി പോസിറ്റിവിറ്റി എന്ന സന്ദേശം മുന്നോട്ട് വച്ച് ഷിബ്‌ല പങ്കുവച്ച ചിത്രങ്ങളൊക്കെ വൈറലായി മാറിയിരുന്നു.ശരീരഭാരം കാരണം ചെറിയ പ്രായത്തിൽ തനിക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും താൻ കേട്ട പരിഹാസങ്ങൾ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഷിബ്‌ല ഫറ. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.താരത്തിന്റെ വാക്കുകൾ ഇതാണ്.

- Advertisement -

‘ശരിക്കും ഓവർ വെയിറ്റായിരുന്നു. ഒരു ബോൾ പോലെ തോന്നും. പ്രായവും കൂടുതൽ തോന്നിക്കും. തടി കൂടിയതിന്റെ എല്ലാ ബുദ്ധിമുട്ടുകളും അന്ന് അനുഭവിച്ചിട്ടുണ്ട്. ശാരീരികമായ പ്രശ്‌നങ്ങള്‍ക്കുപുറമെ, മറ്റുള്ളവരുടെ കളിയാക്കലുകളും കേൾക്കേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ എതിരേ നടന്നുവരുന്ന ഓരോരുത്തരും എന്റെ ശരീരത്തെക്കുറിച്ച് കമന്റടിക്കും. കളിയാക്കലിന്റെ അപമാനവും മാനസികപ്രശ്നങ്ങളും കാരണം ഒരു രാത്രിപോലും ഞാൻ കരയാതെ ഉറങ്ങിയിട്ടില്ല’, ഷിബ്‌ല പറയുന്നു. ‘ആളുകളെല്ലാം വളരെ നിസ്സാരമായിട്ടാണ് കമന്റടിക്കുന്നത്. അതെന്റെ ശരീരമാണെന്ന് അവർ ഓർക്കാറേയില്ല. എനിക്കെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടോ, അതോ നന്നായി ഭക്ഷണം കഴിച്ചിട്ടാണോ ഇങ്ങനെ തടിക്കുന്നത് എന്നൊന്നും ആരും ചിന്തിക്കില്ല. ചിലപ്പോൾ കൂടുതല്‍ ഭക്ഷണം കഴിച്ചിട്ടൊന്നുമായിരിക്കില്ല തടിക്കുന്നത്. അതൊന്നും കുറ്റം പറയുന്നവർക്ക് പ്രശ്നമല്ല. അവരൊരിക്കലും നമ്മുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ചിട്ടല്ല സംസാരിക്കുന്നത്’,

‘ഈ കളിയാക്കലുകൾ കേട്ടുകേട്ട് ഒട്ടും ആരോഗ്യകരമല്ലാത്ത രീതിയില്‍ എന്റെ തടി കുറച്ചത് എനിക്കോർമയുണ്ട്. ചാനലില്‍ ആങ്കറിങ് ചെയ്യുന്ന സമയത്തും തടി കുറവായിരുന്നു. എല്ലാ കൊഴുപ്പും ഒഴിവാക്കി. കാർബോ ഹൈഡ്രേറ്റ്സ് ഒട്ടും കഴിക്കാന്‍ പാടില്ലെന്നു കരുതി ചോറും ചപ്പാത്തിയും കഴിക്കാതാവുകയും ചെയ്തു. ഇതൊന്നും ആരോഗ്യകരമല്ലെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. പിന്നീടാണ് മനസ്സിലായത്’,പലപ്പോഴും തീരുമാനിക്കുന്നത്. പ്ലസ് സൈസുള്ളയാൾ ഷോർട്ട് ഡ്രസ്സിടാൻ പാടില്ല, നിങ്ങളുടെ ശരീരം ഇങ്ങനെയായതുകൊണ്ട് ഈ ഉടുപ്പിട്ടാല്‍ ചേരില്ല, കാലിന് തടിയുളളതുകൊണ്ട് ഷോർട്ട്സിട്ടാൽ ഭംഗിയുണ്ടാവില്ല എന്നൊക്കെ പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഷിബ്‌ല പറയുന്നു. നമുക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കുക. നമ്മുടെ ശരീരം മൂടിവെക്കുന്തോറും അത് കൂടുതല്‍ സെക്ഷ്വലൈസ് ചെയ്യപ്പെടുമെന്നും താരം പറഞ്ഞു.

Anusha

Recent Posts

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

1 hour ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

3 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

4 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

4 hours ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

5 hours ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

16 hours ago