കൊറോണ എന്ന മഹാമാരി നമ്മുടെ ലോകം കാർന്നു തിന്നുകൊണ്ടിരിക്കുകയാണ് അതിൽ യെത്രയോപേരാണ് രോഗത്താൽ വലഞ്ഞുലകൊണ്ടിരിക്കുന്നത്. നമ്മുടെ അവസ്ഥയും മോശമല്ല ദിവസം കഴിയുംതോറും സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണ്.
വീടിനു പുറത്ത് ആളുകള്‍ അത്യാവശ്യഘട്ടത്തിന് മാത്രമേ ഇറങ്ങുന്നുള്ളൂ. പുറത്തെ കാഴ്ചകള്‍ പലരെയും നിരാശയും വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചലച്ചിത്ര താരം ഷീലു എബ്രഹാം പറയുന്നതിങ്ങനെ. ‘ഓശാന ഞായര്‍… ജനിച്ച അന്ന് മുതല്‍ ഇന്ന് വരെ പള്ളിയില്‍ പോയി കുരുത്തോല വാങ്ങാത്ത ഒരു ഓശാനയും ഉണ്ടായിട്ടില്ല.
ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങള്‍, മനസിനെ വല്ലാതെ ഭയപ്പെടുത്തുന്നുവെന്ന് ഷീലു പറയുന്നു. ഓശാന ഞായര്‍. ജനിച്ച അന്ന് മുതല്‍ ഇന്ന് വരെ പള്ളിയില്‍ പോയി കുരുത്തോല വാങ്ങാത്ത ഒരു ഓശാനയും ഉണ്ടായിട്ടില്ല. ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങള്‍.മനസിനെ വല്ലാതെ ഭയപ്പെടുത്തുന്നു.നല്ലൊരു നാളേക്കായി ഈശ്വരനോട് പ്രാത്ഥനയോടെ’ എന്നായിരുന്നു ഷീലു ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ജനപങ്കാളിത്തമില്ലാതെ കാര്മ്മികര് മാത്രമായാണ് പള്ളിയില്‍ ചടങ്ങുകള്‍ നടക്കുന്നത്. ഇത് ഓരോ പള്ളികളുടേയോ ആശ്രമങ്ങളുടേയോ യൂട്യൂബ് പേജുകളിലൂടേയോ ഫേസ്ബുക്ക് പേജുകളിലൂടേയോ ഒക്കെ ലൈവായി പങ്കുവയ്ക്കുക വഴിയാണ് വിശ്വാസികളും ഈ ക!ര്‍മ്മങ്ങളുടെ ഭാഗമാകുന്നത്. ഈയൊരു അവസ്ഥയെ ആണ് വേദനയോടെ ഷീലു പങ്കുവെച്ചിരിക്കുന്നത്.