കഴിഞ്ഞ വര്‍ഷം ആയിരുന്നു വിനീത് ശ്രീനിവാസന് ചിത്രം ‘മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്’ റിലീസ് ചെയ്തത്. നാളുകള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന് അഭിനയ രംഗത്തേക്ക് തിരിച്ച് എത്തിയ സിനിമയായിരുന്നു ഇത്. ആ തിരിച്ചു വരവില്‍ വ്യത്യസ്തമായൊരു ഗംഭീര വേഷത്തില്‍ തന്നെയാണ് വിനീത് എത്തിയിരുന്നത് .
ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഷീലു എബ്രഹാം. ചിത്രം കണ്ട് ഒരു വെറൈറ്റി ആശയമായി തോന്നിയെന്നും ഷീലു പറഞ്ഞു.
‘മുകുന്ദന് ഉണ്ണി അസ്സോസ്സിയേറ്റ്സ് കണ്ടു. സിനിമയുടെ തുടക്കത്തില്‍ തന്നെ ആരോടും നന്ദി പറയാനില്ല എന്ന് എഴുതി കാണിച്ചത് ഒരു വെറൈറ്റി ആശയമായി തോന്നി.. ഇങ്ങനെയൊരു വ്യത്യസ്തത കൊണ്ട് വരാന്‍ കാണിച്ച ചിന്തയ്ക്കും ധൈര്യത്തിനും മുകുന്ദന് ഉണ്ണിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എന്റെ കൈയ്യടികള്‍!’, ഷീലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അതേസമയം ഇടവേള ബാബുവിന്റെ അഭിപ്രായ പ്രകടനമാണ് ചിത്രത്തെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലേക്ക് വീണ്ടും എത്തിച്ചത്. ചിത്രം ഫുള്‍ നെഗറ്റീവ് ആണെന്നും ഇത്തരത്തില്‍ ഒരു സിനിമയ്ക്ക് എങ്ങനെ സെന്‍സറിംഗ് കിട്ടിയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ നിരവധി പേരാണ് ഇതില്‍ പ്രതികരിച്ചത്.