സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ രീതിയിൽ ചർച്ച ചെയ്യുന്ന പോസ്റ്റാണ് ഹീറ ഹരീറയുടെ പോസ്റ്റ്.വീട്ടിൽ പ്രസവിച്ചതിനെ കുറിച്ചാണ് പോസ്റ്റ്.നിരവധി പേരാണ് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വന്നിരിക്കുന്നത്.കൂടുതലും വിമർശനങ്ങളാണ് വന്നിരിക്കുന്നത്.ആരോഗ്യ മേഖലയെ തന്നെ കൊഞ്ഞനം കുത്തുകയാണ് സോഷ്യൽ വർക്കർ കൂടിയായ ഈ വ്യക്തി എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.മറ്റു ചില കമന്റുകൾ ഇങ്ങനെ ആണ്.നെൽസൺ ജോസഫ് എന്ന അക്കൗണ്ടിൽ നിന്നും വന്ന കമന്റ് ഇതാണ്,ലൈസൻസില്ലാതെ വാഹനമോടിക്കുന്നവരും ഹൈവേയിലൂടെ രണ്ട് കയ്യും വിട്ട് ബൈക്ക് ഓടിക്കുന്നവരും പറയാറുള്ളത് ത്രില്ലിനെക്കുറിച്ചും സുഖത്തെക്കുറിച്ചുമൊക്കെത്തന്നെ യാവും. ലൈസൻസെടുത്ത് ഹെൽമറ്റ് പോലെയുള്ള ആധുനിക സംരക്ഷണങ്ങൾ സ്വീകരിച്ച് ബൈക്ക് ഓടിക്കുന്നവരെ അവരിൽ ചിലരൊക്കെ പുച്ഛിക്കുന്നുമുണ്ടാവും. ഏതാണു സുരക്ഷിതമായ രീതിയെന്ന് കുറച്ച് ചിന്തിക്കുന്നവർക്ക് മനസിലാകും. അല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമുണ്ടാവുമെന്ന് തോന്നുന്നുമില്ല
മറ്റൊരു കമന്റ് ഇതാണ്,നിങൾ ഒരു സോഷ്യൽ വർക്കർ അല്ലേ. എന്നിട്ട് വീട്ടിലെ പ്രസവത്തെ glorifying ചെയ്യാൻ സ്വല്പം പോലും ലജ്ജ തോന്നുന്നില്ലേ. പ്രസവത്തോടെ ഉള്ള കുഞ്ഞിന്റെയും അമ്മയുടെയും മരണം ഒരു സൈഡിൽ നിന്ന് കുറച്ച് വരുന്ന ആരോഗ്യ സംവിധാനങ്ങളെ കൊഞ്ഞനം കുത്തുന്ന പരിപാടി ആണിത്. എന്നിട്ട് സോഷ്യൽ വർക്കർ എന്ന പേരും 2 220 ഇനി വാക്സിനും എടുക്കാൻ ഉദേശിക്കുണ്ടാവില്ലല്ലോ അല്ലേ. അതും പ്രകൃതി വിരുദ്ധമാണ് എന്ന് ഓർമ്മിപ്പിക്കുന്നു.അതേ സമയം അനുകൂലിച്ചും നിരവധി പേര് വരുന്നുണ്ട്.യഥാർത്ഥത്തിൽ ഇതാണ് സുഖ പ്രസവം.അല്ലാതെ ആശുപത്രികളിൽ നിന്നുളതല്ല എന്നും ചിലർ പറയുന്നുണ്ട്.
പോസ്റ്റിന്റെ പൂർണ രൂപം വായിക്കാൻ താഴെ കാണുന്ന ലിങ്ക് തുറക്കുക
https://www.facebook.com/share/p/ULrqZeeeud5d7qfk/?mibextid=WC7FNe