Film News

ശാലിന്‍ സോയ കമ്മിറ്റഡ് ആയി; പ്രചരണങ്ങളോട് മനസ്സ് തുറന്ന് മലയാളികളുടെ പ്രിയതാരം ശാലിന്‍ സോയ

മിനി സ്‌ക്രീനിലൂടെ ബാലതാരമായി എത്തി, ടെലിവിഷന്‍ പ്രേമികള്‍ക്ക് ഇടയില്‍ വലിയ ആരാധകവൃന്ദം ഉണ്ടാക്കി എടുത്ത താരമാണ് ശാലിന്‍ സോയ. ഏഷ്യാനെറ്റ് പരമ്പര ഓട്ടോഗ്രാഫിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശാലിന്‍ നിരവധി ഹിറ്റ് സിനിമകളുടെയും ഭാഗമായിരുന്നു.

- Advertisement -

അഭിനയം കൂടാതെ സംവിധായികയായും ശാലിന്‍ തന്റെ കഴിവ് തെളിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശാലിന്‍ ഇപ്പോഴിതാ തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ശാലിന്‍ സോയ കമ്മിറ്റഡ് ആണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ വന്നിരുന്നു. ഈ വാര്‍ത്തയോടാണ് താരം പ്രതികരിക്കുന്നത്.
താന്‍ കമ്മിറ്റഡ് ആയി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കാണുന്നുണ്ട്. അത് വാസ്തവമല്ലെന്ന് ആണ് നടി പറയുന്നത്.

‘സോഷ്യല്‍ മീഡിയയില്‍ അങ്ങിങ്ങായി ഞാന്‍ കമ്മിറ്റഡ് ആയി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടു. പലരും നേരിട്ടും ചോദിച്ചു തുടങ്ങി. എന്റെ പ്രിയ സുഹൃത്തുക്കളെ നിങ്ങളിത് വിശ്വസിക്കരുത് ഞാന്‍ സിംഗിള്‍ പ്രൊ മാക്‌സ് ആണ്!’, ശാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

ഏഷ്യാനെറ്റ് പരമ്പര ഓട്ടോഗ്രാഫിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശാലിന്‍ മല്ലു സിങ്, മാണിക്ക്യക്കല്ല്, എല്‍സമ്മ എന്ന ആണ്‍കുട്ടി, വിശുദ്ധന്‍, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഷോര്‍ട്ട് ഫിലിമുകളും ഫീച്ചര്‍ ഫിലിമും താരം സംവിധാനം ചെയ്തിട്ടുണ്ട്.

Abin Sunny

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

44 mins ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

54 mins ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

2 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

4 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

5 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

6 hours ago